Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:42 PM IST Updated On
date_range 7 Sept 2017 1:42 PM ISTപ്രവാസികൾക്ക് ഭരണകൂടങ്ങൾ അർഹമായ പരിഗണന നൽകണം ^പി.കെ. പാറക്കടവ്
text_fieldsbookmark_border
പ്രവാസികൾക്ക് ഭരണകൂടങ്ങൾ അർഹമായ പരിഗണന നൽകണം -പി.കെ. പാറക്കടവ് കീഴുപറമ്പ്: സംസ്ഥാനത്തിെൻറ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികൾക്ക് ഭരണകൂടങ്ങൾ അർഹമായ പരിഗണന നൽകണമെന്ന് എഴുത്തുകാരൻ പി.കെ. പാറക്കടവ് ആവശ്യപ്പെട്ടു. കീഴുപറമ്പിൽ പ്രവാസി വെൽഫയർ ഫോറം സംഘടിപ്പിച്ച പൂർവ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പ്രവാസി വെൽെഫയർ ഫോറം പ്രസിഡൻറ് പി.സി. ജാഫർ മോഡറേറ്ററായിരുന്നു. പി.ടി. അബ്ദു റഷീദ്, മമ്മദ് കുട്ടി ഹാജി, കോട്ട ഇബ്രാഹിം, കെ.ഇ. റൗഫ്, കെ. അലവിക്കുട്ടി, കെ. നാസറുദ്ദീൻ ഉമരി, കെ. അബ്ദുൽ ഖാദർ, അഷ്‌റഫ് കോളക്കോടൻ എന്നിവർ സംസാരിച്ചു. ഹഫീസ് കോളക്കോടൻ സംവിധാനം ചെയ്ത നാടകം 'അവറാെൻറ പോത്ത്', സമീർ ബിൻസിയുടെ നേതൃത്വത്തിൽ ഖവാലി എന്നിവയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story