Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം സ്വർണമാല പിടിച്ചുപറിച്ചു

text_fields
bookmark_border
മലപ്പുറം: ബൈക്കിെലത്തിയ സംഘം സ്ത്രീയുടെ കഴുത്തിൽനിന്ന് മൂന്നര പവ​െൻറ മാല പിടിച്ചുപറിച്ചു കടന്നു. വാറേങ്കാട് സ്വദേശിനി ലീലാമ്മയുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ മലപ്പുറം എം.ബി.എച്ചിന് സമീപമാണ് സംഭവം. മലപ്പുറം പൊലീസ് കേസെടുത്തു. കോട്ടക്കുന്നിൽ നിർത്തിയിട്ട കാർ മോഷ്ടിക്കാൻ ശ്രമം മലപ്പുറം: കോട്ടക്കുന്നിൽ ഉല്ലാസത്തിനെത്തിയ കുടുംബത്തി​െൻറ കാർ മോഷ്ടിക്കാൻ ശ്രമം. എടപ്പാൾ സ്വദേശിയുടെ കാറാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഫീസ് നൽകി പാർക്കിങ് സ്ഥലത്ത് നിർത്തിയ കാറി​െൻറ ലോക്ക് കമ്പി ഉപയോഗിച്ച് തുറക്കാൻ വിഫലശ്രമം നടന്നു. കമ്പികഷ്ണം ഉള്ളിൽ കുടുങ്ങിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. ഒരു മണിക്കൂറിനുശേഷം കുടുംബം തിരിച്ചെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. സുഹൃത്തുക്കളും പൊലീസും ചേർന്ന് കാറി​െൻറ ഗ്ലാസ് ഇളക്കിയാണ് പിന്നീട് ഡോർ തുറന്നത്. ഉടമയുടെ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാർക്കിങ് സ്ഥലത്തിനുസമീപം വെളിച്ചം ഇല്ലാത്തത് മോഷ്ടാക്കൾക്ക് അനുകൂല സാഹചര്യമായെന്ന് ആക്ഷേപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story