Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുതുക്കാട്ടും...

പുതുക്കാട്ടും പരിസരങ്ങളിലും ഒറ്റയാൻ വിലസുന്നു

text_fields
bookmark_border
കല്ലടിക്കോട്: മലയോര മേഖലയിൽ ഒറ്റയാൻ വിലസുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിൽ ഒരാഴ്ചയായി കാട്ടാനയുടെ വിളയാട്ടം തുടരുകയാണ്. രാത്രി ഇരുട്ടിയാൽ കാടിറങ്ങുന്ന കാട്ടാന ജനവാസ മേഖലക്കടുത്ത് കൃഷിയിടങ്ങളിലെത്തി വിളകൾ നശിപ്പിച്ചാണ് കാട് കയറുന്നത്. കഴിഞ്ഞദിവസം പുതുക്കാട്, പൂഴിക്കുന്ന് എന്നിവിടങ്ങളിൽ ഒറ്റയാൻ ഇറങ്ങി സ്വതന്ത്ര വിഹാരം നടത്തിയിരുന്നു. ഇതിനിടയിൽ പൂഴിക്കുന്ന് മനക്കൽ കുട്ടപ്പ‍​െൻറ തോട്ടത്തിൽ എത്തിയ ഒറ്റയാൻ വാഴ, തെങ്ങ്, കമുക് എന്നിവ നശിപ്പിച്ചു. മൂന്നേക്കർ, കരിമല, ചുള്ളിയാം കുളം, പാങ്ങ് എന്നിവിടങ്ങളിലും ഒറ്റയാൻ വിളയാടി. വന്യമൃഗ ശല്യം പ്രതിരോധിക്കാൻ ഒൗദ്യോഗികതലത്തിൽ തീരുമാനിച്ചിരുന്നെങ്കിലും തുടർ പ്രവർത്തനം എങ്ങുമെത്തിയില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story