Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2017 8:02 AM GMT Updated On
date_range 4 Sep 2017 8:02 AM GMTഅമ്പാടിമുക്കിൽ സംഘർഷം; മൂന്ന് സി.പി.എം പ്രവർത്തകർക്ക് വെേട്ടറ്റു
text_fieldsbookmark_border
കണ്ണൂർ: അമ്പാടിമുക്കിൽ സി.പി.എം –ബി.ജെ.പി സംഘർഷം. മൂന്ന് സി.പി.എം പ്രവർത്തകർക്ക് വെേട്ടറ്റു. ഗുരുതര പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രസാദ്, നീരജ്, വൈശാഖ് എന്നിവർക്കാണ് വെേട്ടറ്റത്. പരിക്ക് ഗുരുതരമായതിനാൽ പ്രസാദിനെയാണ് മംഗളൂരുവിലേക്ക് കൊണ്ടുപോയത്. നീരജിനെയും വൈശാഖിനെയും കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തോടെയാണ് അക്രമം. ബി.ജെ.പി പ്രവർത്തകരുടെ ശക്തികേന്ദ്രമാണ് കണ്ണൂർ നഗരത്തിൽ തളാപ്പിേനാട് ചേർന്നുള്ള അമ്പാടിമുക്ക്. ബി.ജെ.പി പ്രവർത്തകർ കൂട്ടമായി സി.പി.എമ്മിലേക്ക് മാറിയതിനെ തുടർന്ന് മുമ്പ് സംഘർഷങ്ങളുണ്ടായിരുന്നു. ഒാണക്കാലത്ത് സംഘർഷമുണ്ടാകുമെന്നതിനാൽ ഇവിടെ കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story