Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2017 8:08 AM GMT Updated On
date_range 2017-09-03T13:38:59+05:30കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ സ്കൂൾ ജില്ലതല ഉദ്ഘാടനം കോട്ടക്കലിൽ
text_fieldsകോട്ടക്കൽ: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ സ്കൂളുകളുടെ ജില്ലതല ഉദ്ഘാടനം ഒമ്പതിന് ഉച്ചക്ക് ശേഷം മൂന്നിന് കോട്ടക്കൽ സി.എച്ച്. ഓഡിറ്റോറിയത്തിൽ നടക്കും. ബ്ലാസ്റ്റേഴ്സ് കെ.എഫ്.എയുടേയും സപ്പോർട്സ് ലൈൻ അക്കാദമിയുടേയും സഹകരണത്തോടെ നടത്തുന്ന ഫുട്ബാൾ സ്കൂളുകളിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ളത് കോട്ടക്കൽ മേഖലയിലാണ്. കോട്ടക്കൽ രാജാസ്, ആമപ്പാറ വിദ്യാഭവൻ, പപ്പൂർ ഐ.യു.എച്ച്.എസ് ഉൾപ്പെടെ മൂന്ന് സെൻററുകളാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ഏറെ വൈകാതെ കോട്ടൂർ എ.കെ.എം സ്കൂളിൽ അനുവദിക്കും. ജില്ലതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു. കെ.കെ. നാസർ (ചെയർമാൻ), പ്രൊഫ. വി.പി. സെയ്തലവി (കൺ), സന്ദീപ് കെ. നായർ, സുലൈമാൻ പാറമ്മൽ, അബ്ദു മങ്ങാടൻ, സുധാകരൻ കോട്ടക്കൽ, ഇസ്മയിൽ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
Next Story