Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 1:38 PM IST Updated On
date_range 3 Sept 2017 1:38 PM ISTസമർപ്പണത്തിെൻറ സന്ദേശമായി ഈദുൽ അസ്ഹ
text_fieldsbookmark_border
എടക്കര: സമർപ്പണത്തിെൻറയും ആത്മത്യാഗത്തിെൻറയും ഓർമപ്പെടുത്തലായി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. വിവിധ മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരവും പ്രഭാഷണവും നടന്നു. ഇബ്രാഹിം നബിയുടെ മാർഗം പിന്തുടർന്ന് ബലികർമവും പലയിടത്തും നടന്നു. മരുത റഹ്മാനിയ്യ ജുമാമസ്ജിദില്‍ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, മരുത മസ്ജിദുല്‍ മനാറില്‍ പി. അബൂബക്കര്‍ മദനി, മരുത മൂന്ന് മസ്ജിദുല്‍ ഹുദയില്‍ സിദ്ദീഖ് വാഫി, മൂത്തേടം ഹിദായ മസ്ജിദില്‍ പി.എച്ച്. അബ്ദുറഹ്മാന്‍ ദാരിമി, മൂത്തേടം മസ്ജിദുന്നൂറില്‍ അഷ്റഫ് മരുത എന്നിവര്‍ നമസ്കാരത്തിനും ഉദ്ബോധനത്തിനും നേതൃത്വം നല്‍കി. മുണ്ടേരി മുജാഹിദ് മഹല്ല് ഈദ്ഗാഹിന് സി.കെ. അബ്ദുസ്സലാം പൊട്ടിക്കല്ല്, വെളുമ്പിയംപാടം മുജാഹിദീന്‍ ഈദ്ഗാഹില്‍ കെ.പി.എം. ഇഖ്ബാൽ, പോത്തുകല്‍ മുജാഹിദീന്‍ ഈദ്ഗാഹില്‍ ജലീല്‍ മാമാങ്കര, പൂളപ്പാടം സലഫി ഈദ്ഗാഹില്‍ കണ്ണിയന്‍ അബൂബക്കര്‍ മൗലവി, എടക്കര മസ്ജിദുസ്സലാം ഈദ്ഗാഹില്‍ പി.കെ. ബഷീര്‍ മൗലവി, എടക്കര സലഫി ഈദ്ഗാഹില്‍ എം. ഖാലിദ് സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കി. മുട്ടിയേല്‍ സലഫി മസ്ജിദില്‍ സി.എച്ച്. അലി ജാഫര്‍, വെളുമ്പിയംപാടം നുസ്റത്തുല്‍ ഇസ് ലാം മസ്ജിദില്‍ അബ്ദുസ്സലാം ദാരിമി, പാലേമാട് സലഫി മസ്ജിദില്‍ പി.കെ. അബ്ദുല്‍ കരീം, കാരപ്പുറം മസ്ജിദുല്‍ മുജാഹിദില്‍ പി.എം.എ. സമദ്, കാരപ്പുറം സുന്നി ജുമാമസ്ജിദില്‍ ഉസ്മാന്‍ ബാഖവി ദേവര്‍ശോല, നെല്ലിക്കുത്ത് ഹിബ്റുല്‍ ഉമ്മ മസ്ജിദില്‍ സൈനുല്‍ ആബിദ് സഖാഫി, മരത്തിന്‍കടവ് സഅദുബ്നു അബീവഖാസ് മസ്ജിദിൽ സെയ്തലവി മുസ്ലിയാര്‍, മരംവെട്ടിച്ചാല്‍ മസ്ജിദുല്‍ ഹുദയില്‍ ഉക്കാഷ സഖാഫി, മുണ്ടേരി ടൗണ്‍ ബദരിയ്യ സുന്നി മസ്ജിദില്‍ ത്വാഹിര്‍ സഖാഫി എന്നിവര്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി. ഉപ്പട ഇഹ്യാഉസുന്ന മസ്ജിദില്‍ ഉണ്ണീന്‍കുട്ടി സഖാഫി, ശാന്തിഗ്രാം റഹ്മാനിയ മസ്ജിദില്‍ അലി സഖാഫി, ഞെട്ടിക്കുളം ബദ്രിയ്യ മസ്ജിദില്‍ അബ്ദുല്‍ റസാഖ് സഖാഫി, കാട്ടിച്ചിറ സുന്നി മസ്ജിദില്‍ ജസീറലി സഖാഫി, പെരുമ്പൊയില്‍കുന്ന് സുന്നി മസ്ജിദില്‍ ഷഫീഖ് ബുഖാരി, വഴിക്കടവ് ടൗണ്‍ സുന്നി മസ്ജിദില്‍ മുഹമ്മദലി ഫൈസി, പുന്നക്കല്‍ ജുമാമസ്ജിദില്‍ അബ്ബാസ് സഖാഫി, തോരക്കുന്ന് ജുമാമസ്ജിദില്‍ ജാബിര്‍ സഖാഫി, കാരക്കോട് സുന്നി മസ്ജിദില്‍ ശരീഫ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. പാലാട് ഗ്രീന്‍ലാന്‍ഡ് മസ്ജിദില്‍ ശിഹാബ് റഹ്മാന്‍ സഖാഫി, കുന്നുമ്മല്‍പൊട്ടി ഖുതുബുസമാനില്‍ ശരീഫ് സഅദി, പള്ളിപ്പടി മസ്ജിദുല്‍ ഹിദായയില്‍ സെയ്തലവി സഖാഫി, മാമാങ്കര സുന്നി മസ്ജിദില്‍ നബീല്‍ സഖാഫി, എടക്കര അല്‍ അസ്ഹര്‍ മസ്ജിദില്‍ യൂനുസ് നിസാമി, എടക്കര പൂവത്തിക്കല്‍ ജുമാമസ്ജിദില്‍ അബ്ദുല്‍ബാരി ഫൈസി, എടക്കര കാക്കപ്പരത ഖബര്‍സ്ഥാന്‍ മസ്ജിദില്‍ നൗഷാദ് ബാഖവി, മേക്കൊരവ ജുമാമസ്ജിദില്‍ അബൂബക്കര്‍ ബാഖവി, ചുങ്കത്തറ മസ്ജിദുല്‍ മുജാഹിദീനില്‍ ഉനൈസ് പാപ്പിനിശ്ശേരി, ചുങ്കത്തറ മസ്ജിദുല്‍ ഇഹ്സാനില്‍ ഹംസ മൗലവി നാരോക്കാവ്, നാരോക്കാവ് മസ്ജിദുറഹ്മാനില്‍ എം.ഐ. അബ്ദുല്‍ റഷീദ്, നാരോക്കാവ് സലഫി മസ്ജിദില്‍ എം.ഐ. അബ്ദുല്‍ ഹമീദ് സുല്ലമി എന്നിവര്‍ നേതൃത്വം നല്‍കി. തണ്ണിക്കടവ് സലഫി മസ്ജിദില്‍ മുഹമ്മദലി മൗലവി, രണ്ടാംപാടം മസ്ജിദുല്‍ ഹുദയില്‍ എം.എം. നജീബ്, വഴിക്കടവ് മസ്ജിദുല്‍ മുജാഹിദീനില്‍ പി.കെ. ഷൗക്കത്തലി, പൂവത്തിപ്പൊയില്‍ സലഫി മസ്ജിദില്‍ ശാഹിദ് സ്വലാഹി, കമ്പളക്കല്ല് മിസ്ബാഹുല്‍ ഹുദ മസ്ജിദില്‍ മുനീര്‍ ഹാദി, പാലാട് ഗൈഡന്‍സ് കാമ്പസ് മസ്ജിദില്‍ അസീസ് മദനി, മാമാങ്കര മസ്ജിദുന്നൂറില്‍ ഇമാദുദ്ദീന്‍ വഹബി, മാമാങ്കര മസ്ജിദുല്‍ ഇസ്ലാഹില്‍ അബൂഹുറൈറ സുല്ലമി എന്നിവര്‍ നേതൃത്വം നല്‍കി. പുഞ്ചക്കൊല്ലി ജുമാമസ്ജിദില്‍ റാശിദ് ദാറാനി, കോടാലിപ്പൊയില്‍ ജുമാമസ്ജിദില്‍ മുജീബ് വഹബി, തുടിമുട്ടി ജുമമസ്ജിദില്‍ ഇബ്രാഹീം വഹബി തോണിപ്പാടം, കെട്ടുങ്ങല്‍ മസ്ജിദ് അബ്ബാസ് സഅദൈനില്‍ കെ.ടി. ഫിര്‍ദൗസ് വഹബി, മുണ്ടപ്പൊട്ടി ജുമാമസ്ജിദില്‍ മുഹമ്മദലി വഹബി, ചന്തക്കുന്ന് മസ്ജിദുസമാനില്‍ അബ്ദുല്‍ സത്താര്‍ മൗലവി, പോത്തുകല്‍ ടൗണ്‍ ജുമാമസ്ജിദില്‍ പി. അബ്ദുല്‍ ഹമീദ് മൗലവി, മൂലേപ്പാടം മസ്ജിദുല്‍ റഹ്മാനില്‍ ഹസന്‍കോയ മൗലവി, നമ്പൂരിപ്പൊട്ടി മസ്ജിദുന്നൂറില്‍ റഫീഖ് പോത്തുകല്‍, ചീരക്കുഴി മസ്ജിദുല്‍ ഹിറയില്‍ ഉസ്മാന്‍ മൗലവി എന്നിവര്‍ പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story