Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 1:38 PM IST Updated On
date_range 1 Sept 2017 1:38 PM ISTഇൗദ് സന്ദേശങ്ങൾ
text_fieldsbookmark_border
നന്മയും സന്തോഷങ്ങളും സഹജീവികളിലേക്ക് പകർന്നുനൽകുക മലപ്പുറം: ത്യാഗത്തിെൻറയും ആത്മാർപ്പണത്തിെൻറയും സ്മരണകൾ പുതുക്കി ലോക മുസ്ലിംകൾ ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ കേരളീയർ ഓണാഘോഷത്തിനായുള്ള മുന്നൊരുക്കത്തിലാണ്. ബന്ധങ്ങളെയും പാരസ്പര്യത്തെയും ചേർത്തുവെക്കുന്നതാകണം നമ്മുടെ ആഘോഷങ്ങൾ. നന്മയും സന്തോഷങ്ങളും സഹജീവികളിലേക്കുകൂടി പകർന്നു നൽകുമ്പോഴാണ് ആഘോഷങ്ങൾ അർഥപൂർണമാകുന്നതെന്ന് മഅ്ദിൻ ചെയർമാൻ ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി ബലിപെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. 'വിശ്വാസികൾ സമർപ്പണത്തിന് തയാറാകണം' മലപ്പുറം: ത്യാഗോജ്ജ്വല പോരാട്ടത്തിലൂടെ ജീവിതം നാഥന് സമർപ്പിച്ച ഇബ്രാഹീമീ കുടുംബത്തിെൻറ ചരിത്രത്തിൽനിന്ന് പാഠമുൾക്കൊണ്ട് വിശ്വാസികൾ സമർപ്പണത്തിന് തയാറാകണമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി ബലിപെരുന്നാൾ സന്ദേശത്തിൽ ആവശ്യപ്പെട്ടു. ഏക മാനവികതയിലൂന്നിയ സാഹോദര്യവും സഹവർത്തിത്വവുമാകണം ആഘോഷ വേളകളിലും വിശ്വാസിക്ക് കൂട്ടായി ഉണ്ടാവേണ്ടത്. കഷ്ടപ്പെടുന്നവർക്കും വേദനിക്കുന്നവർക്കും ആശ്വാസമെത്തിക്കാനും ഉത്സാഹം കാട്ടണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story