Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2017 8:08 AM GMT Updated On
date_range 2017-09-01T13:38:59+05:30സ്പീക്കർ തുണയായി; സുൽഫത്തിെൻറ ഡോക്ടർ മോഹം സഫലം
text_fieldsസ്പീക്കർ തുണയായി; സുൽഫത്തിെൻറ ഡോക്ടർ മോഹം സഫലം പൊന്നാനി: എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച പൊന്നാനി അഴീക്കൽ ഏഴുകുടിക്കൽ സുൽഫത്തിനെ അഭിനന്ദിക്കാനെത്തിയതായിരുന്നു രണ്ടുവർഷം മുമ്പ് അന്നത്തെ എം.എൽ.എയും ഇപ്പോൾ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ. എന്താവാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഡോക്ടറാവണമെന്നല്ല, കാർഡിയോളജിസ്റ്റാകണമെന്നായിരുന്നു സുൽഫത്തിെൻറ മറുപടി. പ്ലസ് ടുവിനു പഠിച്ച് നല്ല മാർക്ക് വാങ്ങൂ, പണമില്ലാത്തതിനാൽ ആഗ്രഹം സഫലമാകാതിരിക്കില്ലെന്ന് അന്ന് പി. ശ്രീരാമകൃഷ്ണൻ നൽകിയ ഉറപ്പാണ് ഇന്നലെ യാഥാർഥ്യമായിരിക്കുന്നത്. എൻട്രൻസ് പരീക്ഷയിൽ തരക്കേടില്ലാത്ത റാങ്ക് നേടി. എന്നാൽ, 11 ലക്ഷം വാർഷികഫീസ് വാങ്ങാൻ കോടതി മുഖേന മുൻകൂർ അനുമതി നേടിയ ഒരു സ്വാശ്രയ കോളജിലാണ് മെറിറ്റിൽ പ്രവേശനം ലഭിച്ചത്. ഇത് സുൽഫത്തിനെയും കുടുംബത്തെയും മാത്രമല്ല, സ്പീക്കറെയും പ്രയാസത്തിലാക്കി. ഇത്രയും കനത്ത ഫീസ് നൽകിയെങ്ങനെ പഠിപ്പിക്കുമെന്ന ചോദ്യത്തിന് ഒരു കൈ നോക്കാമെന്ന സ്പീക്കറുടെ നിർദേശം മാനിച്ച് തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ കമീഷണറുടെ മുന്നിലെത്തി. 11 ലക്ഷം രൂപ കെട്ടിവച്ചാലേ പ്രവേശനം ലഭിക്കുമായിരുന്നുള്ളൂ. പണം സർക്കാർ അടക്കാമെന്ന് ഫിഷറീസ് ഡയറക്ടറെ കൊണ്ട് കരാർ വാഗ്ദാനം നൽകാനായി പിന്നീടുള്ള ശ്രമം. സ്പീക്കറുടെ ഇടപെടലിലൂടെ ഇത് സാധ്യമായി. തുടർന്ന് കമീഷണറുടെ മുന്നിലെത്തിയപ്പോൾ പ്രവേശനം യാഥാർഥ്യമായെങ്കിലും മത്സ്യത്തൊഴിലാളി എന്ന പൊതുമാനദണ്ഡം ഉത്തരവിലില്ലെന്നതും ചില പ്രത്യേക സമുദായങ്ങൾ മാത്രമേ ഉള്ളൂവെന്നതും എന്നത് പുതിയ കുരുക്കായി. നിലവിലുള്ള ഉത്തരവ് പിൻവലിച്ച് പുതിയതിറക്കിയാലേ മുസ്ലിം വിഭാഗത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഫീസിെൻറ ഉത്തരവാദിത്തമേറ്റെടുക്കൂ എന്നത് ബോധ്യമായി. ഒന്നര മണിക്കൂറിനുള്ളിൽ പുതിയ ഉത്തരവിറക്കുക പ്രായോഗികമല്ലായിരുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ ഇടപെടലിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് ഫിഷറീസ്, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരെ ചേർത്ത് മുഖ്യമന്ത്രി യോഗം വിളിക്കുകയും പുതിയ ഉത്തരവിറക്കാൻ തീരുമാനിക്കുകയും പരീക്ഷ കമീഷണറെ വിളിച്ച് സുൽഫത്തിെൻറ പ്രവേശനമുറപ്പാക്കാൻ നിർദേശിക്കുകയും ചെയ്തു. വൈകീട്ട് നാലോടെ ഉത്തരവിറങ്ങി. അഞ്ച് വർഷേത്തക്കുള്ള മുഴുവൻ ഫീസും സർക്കാർ തന്നെ അടച്ചു. പുതിയ ഉത്തരവ് തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഈ ആനുകൂല്യം ലഭിക്കാൻ സഹായകമായി. ന്യൂനപക്ഷ വിഭാഗത്തിലെ എല്ലാ മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കും ഉന്നതപഠനത്തിനുള്ള വഴിതെളിഞ്ഞു. സ്പീക്കർ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ എന്നിവരുൾപ്പെടെ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സുൽഫത്തിെൻറ പിതാവ് അബ്ദുലത്തീഫ് പറഞ്ഞു. Tir G1 Sulfath maduram സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സുൽഫത്തിന് മധുരം നൽകുന്നു
Next Story