Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2017 8:08 AM GMT Updated On
date_range 2017-09-01T13:38:59+05:30ഓണസമ്മാനമായി അധ്യാപക പുരസ്കാരം
text_fieldsകോട്ടക്കൽ: സംസ്ഥാന അധ്യാപക പുരസ്കാരം ലഭിച്ചതിെൻറ ആഹ്ലാദത്തിലാണ് പറപ്പൂർ ഐ.യു.എച്ച്.എസിലെ ജെ. രാജ് മോഹൻ. 26 വർഷമായി മലയാളം അധ്യാപകനായി തുടരുന്ന രാജ്മോഹന് ഓണം-പെരുന്നാൾ സമ്മാനമാണിത്. 1993ലാണ് പറപ്പൂർ സ്കൂളിൽ അദ്ദേഹം അധ്യാപനം ആരംഭിക്കുന്നത്. വേങ്ങര ഉപജില്ല, തിരൂർ വിദ്യാഭ്യാസ ജില്ല, മലപ്പുറം റവന്യു ജില്ല, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ കൺവീനറായിരുന്നു. 97ൽ മികച്ച വിദ്യാരംഗം ജില്ല കൺവീനർക്കുള്ള മൂന്നാം സ്ഥാനവും നേടിയിരുന്നു. 2014ൽ ഗുരുശ്രേഷ്ഠ പുരസ്കാരം, 2016ൽ ലോക ഇന്നർ വിഷൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുരസ്കാരം എന്നിവ ലഭിച്ചു. കുട്ടികളുടെ സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന പ്രിൻറഡ് മാഗസിൻ 'തനിമ', ഇൻലൻറ് മാഗസിൻ എന്നിവയുടെ എഡിറ്ററാണ്. നിലവിൽ ആക്ട് തിരൂരിെൻറ ജനറൽ സെക്രട്ടറിയും തിരൂർ വിദ്യാഭ്യാസ ജില്ല ഇ.ഡി.സി.സി, ഒ.എസ്.എസ് അംഗവുമാണ്. കൊട്ടാരക്കര വെട്ടിക്കവലയിൽ ജനാർദനൻ പിള്ളയുടേയും കമലമ്മയുടേയും മകനാണ്. കാഞ്ഞിരക്കോൽ എം.യു.പി.എസ് അധ്യാപിക എം.എസ്. ഇന്ദിരയാണ് ഭാര്യ. ഗ്രീഷ്മ മോഹൻ മകളാണ്. പടം/രാജ് മോഹൻ ഈദ്ഗാഹ് വേങ്ങര ഐഡിയൽ കാമ്പസ് -7.45
Next Story