Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോസ്​റ്റിൽ കയറിയ...

പോസ്​റ്റിൽ കയറിയ യുവാവ്​​ ഷോക്കേറ്റ്​ ഗുരുതരാവസ്​ഥയിൽ

text_fields
bookmark_border
ഷൊർണൂർ: വൈദ്യുതി പോസ്റ്റിൽനിന്ന് ഷോക്കേറ്റ് പൊള്ളലേറ്റ നിലയിൽ മുപ്പത് വയസ്സ് പ്രായമുള്ള യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ പഴയ ഭാരതപ്പുഴ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ട്രാക്കിന് സമീപത്തെ റെയിൽവേ വൈദ്യുതി പോസ്റ്റിൽ യുവാവ് കയറിയതോടെ ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു. റെയിൽവേ പൊലീസാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നാടും പേരും വ്യക്തമായിട്ടില്ല. മൂന്ന് നാലു് ദിവസമായി ഷൊർണൂരിലും പരിസരങ്ങളിലും അലഞ്ഞുതിരിഞ്ഞുനടന്ന യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story