Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശാസ്ത്രോത്സവം...

ശാസ്ത്രോത്സവം സമാപിച്ചു

text_fields
bookmark_border
കരിമ്പ: മണ്ണാർക്കാട് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കരിമ്പ ഗ്രാമപഞ്ചായത്തുതല ശാസ്ത്രോത്സവം സംഘടിപ്പിച്ചു. കുറ്റിയോട് എ.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ അധ്യക്ഷത വഹിച്ചു. സുധീർ മാസ്റ്റർ സഹസ്ര പരിശീലന കളരിക്ക് നേതൃത്വം നൽകി. സമാപനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർേപഴ്സൻ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഡെന്നീസ് അധ്യക്ഷത വഹിച്ചു. caption: കരിമ്പ ഗ്രാമപഞ്ചായത്ത് ശാസ്ത്രോത്സവം പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു. /PW FILE KARIMBA PANCHAYATH SASTHROLSAVAM തുയിലുണര്‍ത്തി​െൻറ ജാതകം തേടി ഞെരളത്ത് കലാശ്രമം ഷൊര്‍ണൂര്‍: നഗരസഭ പരിധിയിലെ മുഴുവന്‍ കലാസാഹിത്യ പ്രവര്‍ത്തകരുടെയും സമ്പൂർണ വിവരങ്ങളടങ്ങുന്ന സാംസ്‌കാരിക ഡയറക്ടറിക്ക് ഞെരളത്ത് കലാശ്രമം രൂപം നല്‍കുന്നു. വിവരശേഖരണത്തി​െൻറ ആദ്യചുവടായി നോവലിസ്റ്റ് പ്രകാശന്‍ ചുനങ്ങാട് തുയിലുണർത്ത് പാട്ടുകാരി തങ്കമ്മയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. നാടന്‍ കലകള്‍, ശാസ്ത്രീയ കലകൾ, നാടകം, സിനിമ, കഥ, കവിത, ചിത്രം, ശിൽപം, ഫോട്ടോഗ്രഫി തുടങ്ങി നഗരസഭ പരിധിയില്‍ വരുന്ന 20 വയസ്സിന് മുകളിലുള്ള കലാസാഹിത്യ പ്രവര്‍ത്തകരുടെ സമഗ്ര വിവരങ്ങളടങ്ങുന്നതായിരിക്കും ഈ ഡയറക്ടറി കം മാഗസിന്‍. നഗരസഭ കൗണ്‍സിലര്‍മാരുടെ സഹായത്തോടെയാണ് പദ്ധതി. ചടങ്ങില്‍ ഷൊര്‍ണൂര്‍ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. പി. നിർമല, നഗരസഭ കൗണ്‍സിലര്‍ ടി.എം. മുസ്തഫ, ഞെരളത്ത് കലാശ്രമം മാനേജിങ് ട്രസ്റ്റി ഹരിഗോവിന്ദന്‍, ഡയറക്ടറി കമ്മിറ്റി ചെയര്‍മാന്‍ വി. സതീഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story