Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:48 AM IST Updated On
date_range 31 Oct 2017 10:48 AM ISTകുമരംപുത്തൂരിൽ ഏഴ് റോഡുകൾ തുറന്നുകൊടുത്തു
text_fieldsbookmark_border
മണ്ണാർക്കാട്: ഏഴ് ഗ്രാമീണ റോഡുകൾ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഒരു കോടിയോളം രൂപ ചെലവിലാണ് റോഡുകൾ നവീകരിച്ചത്. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ചേറുമ്പാലക്കുന്ന് റോഡ്, വെട്ടുള്ളി റോഡ്, പാറ -ചുള്ളിയോട് റോഡ്, പുല്ലൂനി -തേക്കിൻകുന്ന് റോഡ്, പുതുക്കുടി ലിഫ്റ്റ് ഇറിഗേഷൻ കുളിക്കടവ് റോഡ്, അമ്പലംകുന്ന് പള്ളിക്കര റോഡ് എന്നിവയാണ് തുറന്നുകൊടുത്തത്. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സീമ കൊങ്ങശ്ശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉഷ, വാർഡ് മെംബറും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാനുമായ മുസ്തഫ വറോടൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.പി. ഹംസ, ജനപ്രതിനിധികളായ രാജൻ ആമ്പാടത്ത്, കെ.പി. റംല, എം. മുഹമ്മദാലി, രുഗ്മിണി, സിന്ധു, സാംസ്കാരിക പ്രവർത്തകൻ കെ.പി.എസ്. പയ്യനെടം, കറൂക്കിൽ മുഹമ്മദാലി, അബൂട്ടി, ജയപ്രകാശ് വാഴോത്ത് എന്നിവർ സംബന്ധിച്ചു. കുമരംപുത്തൂർ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം തുടങ്ങി മണ്ണാർക്കാട്: ആർദ്രം മിഷൻ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കുമരംപുത്തൂർ പി.എച്ച്.സിയുടെ ഉയർന്ന ചികിത്സസൗകര്യങ്ങളുടെ പ്രവർത്തനോദ്ഘാടനം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി അധ്യക്ഷത വഹിച്ചു. സി.എസ്.സി ആയതോടെ രോഗികളുടെ പരിശോധന രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയും രണ്ട് മുതൽ വൈകീട്ട് ആറുവരെയും ഞായറാഴ്ചകളിൽ ഉച്ചക്ക് ഒന്ന് വരെയും നടക്കും. ഫീൽഡ്തല പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതോടൊപ്പം സ്പെഷാലിറ്റി ക്ലിനിക്കുകളുടെ സേവനവും ഇ-ഹെൽത്ത് പദ്ധതിയും പ്രാവർത്തികമാവും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉഷ, ജില്ല പഞ്ചായത്തംഗം സീമ കൊങ്ങശ്ശേരി, സ്ഥിരംസമിതി ചെയർമാൻമാരായ മുസ്തഫ വറോടൻ, കെ.പി. ഹംസ, മഞ്ജു തോമസ്, ജനപ്രതിനിധികളായ രാജൻ ആമ്പാടത്ത്, എം. അവറ, ജംഷീന മെഹബൂബ്, അർസൽ എരേരത്ത്, എം. മുഹമ്മദാലി, ഫസീല, കെ.പി. റംല, വിശ്വേശ്വരി ഭാസ്കർ, എ.കെ.എ. അസീസ്, സിന്ധു, ശ്രീകല, കുഞ്ഞിരാമൻ, ജോസ് കൊല്ലിയിൽ, രുഗ്മിണി, ജംഷീല, മെഡിക്കൽ ഓഫിസർ വി.ആർ. പ്രീതി, ഡോ. അനൂപ്, ഡോ. രചന ചിദംബരം, ഡോ. കെ.എ. കമ്മാപ്പ, വൈശ്യൻ മുഹമ്മദ്, എം. മമ്മദ് ഹാജി, സുരേഷ്കുമാർ, അബു വറോടൻ, കെ.പി.എസ്. പയ്യനെടം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story