Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഖതീബ് സംഗമം

ഖതീബ് സംഗമം

text_fields
bookmark_border
അലനല്ലൂർ: കെ.എൻ.എം എടത്തനാട്ടുകര, അലനല്ലൂർ മണ്ഡലങ്ങളിലെ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.എം. ഉസ്മാൻ മിശ്ക്കാത്തി ഉദ്ഘാടനം ചെയ്തു. മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ പ്രചാരണാർഥം സംഘടിപ്പിച്ച സംഗമത്തിൽ വി. അബ്ദുൽ കരീം അൻസാരി അധ്യക്ഷത വഹിച്ചു. കെ. സക്കീർ ഹുസൈൻ അൻസാരി, മുസ്തഫ സ്വലാഹി, റിയാസ് സ്വലാഹി, ശാനിർ സ്വലാഹി, ഹനീഫ മിശ്ക്കാത്തി, അഷ്റഫ് സ്വലാഹി, അക്ബർ സ്വലാഹി, അബ്ദുൽ റഊഫ് സ്വലാഹി, നാസിം പൂക്കാടഞ്ചേരി, നബീൽ നാസർ എന്നിവർ സംസാരിച്ചു. ----------------------------------------------------------- 'മലയോര ഹൈവേ നിർമാണം ആരംഭിക്കണം' അലനല്ലൂർ: മലയോര ഹൈവേ നിർമാണം ഉടൻ ആരംഭിക്കണമെന്ന് മുണ്ടക്കുന്ന് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു. മണ്ണാർക്കാട് മണ്ഡലം വൈസ് പ്രസിഡൻറ് എം.പി.എ. ബക്കർ ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. വി.പി. റഹീസ്, പി.പി. ഫിറോസ്, സി. ഷൗക്കത്ത്, ഒ. നാജാസ് എന്നിവർ സംസാരിച്ചു. ഓലപ്പാറയിൽ വീണ്ടും കാട്ടാനശല്യം അലനല്ലൂർ: കുടിയേറ്റ കാർഷിക മലയോര മേഖലയായ എടത്തനാട്ടുകര ഓലപ്പാറയിൽ കാട്ടാനശല്യം രൂക്ഷമായി. നൂറുകണക്കിന് റബർ മരങ്ങളുടെ തൊലി കഴിഞ്ഞദിവസം കാടിറങ്ങിയ കാട്ടാനകൾ നശിപ്പിച്ചു. മൂന്നാടി, ചളവ, ഓലപ്പാറ തുടങ്ങിയ പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിക്കപ്പെട്ട സൗരോർജ വേലി നശിച്ചതാണ് ആനകളിറങ്ങാൻ കാരണം. വേലി സംരക്ഷിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ സമിതികൾ രൂപവത്കരിച്ചിരുന്നെങ്കിലും അവ ഫലപ്രദമായി പ്രവർത്തിച്ചില്ല. കൃത്യമായ സംരക്ഷണമില്ലാത്തത് സോളാർ വേലി നശിക്കാൻ ഇടയായി. വേലിക്ക് മുകളിൽ കാട്ടുവള്ളികൾ പടർന്നത് ഇതി​െൻറ പ്രയോജനം ഇല്ലാതാക്കി. സോളാർ വേലി പുനഃസ്ഥാപിച്ച് പ്രശ്ന പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. caption- ഓലപ്പാറയിൽ കാട്ടാനകൾ നശിപ്പിച്ച റബർ caption: -ഓലപ്പാറയിലെ മാമച്ച​െൻറ റബറും തെങ്ങുകളും കാട്ടാന നശിപ്പിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story