Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:48 AM IST Updated On
date_range 31 Oct 2017 10:48 AM ISTവാഹനപ്രചാരണ ജാഥ
text_fieldsbookmark_border
ഒറ്റപ്പാലം: നവംബർ ഒന്നിന് നടത്തുന്ന കടയടപ്പ്, സെക്രട്ടറിയേറ്റ് സമരങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ക്ക് അമ്പലപ്പാറയിൽ സ്വീകരണം നൽകി. അമ്പലപ്പാറ യൂനിറ്റ് പ്രസിഡൻറ് പി.കെ. മുരളീകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ ആഷിക്ക് റഹ്മാനെ ആദരിച്ചു. ഗിരീഷ് പത്തിരിപ്പാല മുഖ്യപ്രഭാഷണം നടത്തി. വി. മരക്കാർ, എ.സി. കൊച്ചുകുട്ടൻ, പി.കെ. ചന്ദ്രശേഖരൻ, ഇ. അബ്ദുൽ ഷുക്കൂർ, അൻസാരി, ഇ.കെ. രാജൻ എന്നിവർ സംസാരിച്ചു. പട്ടാമ്പിയിലെ റോഡുകളുടെ അറ്റകുറ്റപ്പണി നവംബർ 30നകം പൂർത്തിയാക്കും പട്ടാമ്പി: മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി നവംബർ 30നകം പൂർത്തിയാക്കുമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അറിയിച്ചു. 202 ലക്ഷം രൂപ ഇതിന് അനുവദിച്ചിരുന്നു. ടെൻഡർ നടപടി പൂർത്തിയായെങ്കിലും ജി.എസ്.ടിയുമായി ബന്ധപ്പെട്ട കരാറുകാരുടെ സമരമാണ് പ്രവൃത്തി നടക്കാതിരിക്കാൻ കാരണം. സമരം അവസാനിച്ചതിനാൽ ടെൻഡർ റിവൈസ് ചെയ്ത് ഉടൻ അറ്റകുറ്റപ്പണി പൂർത്തിയാക്കും. മേലെ പട്ടാമ്പി കൽപ്പക സ്ട്രീറ്റ് പരിസരത്ത് അടിയന്തര പ്രാധാന്യത്തോടെ പ്രവൃത്തി നടത്തും. പട്ടാമ്പി--പുലാമന്തോൾ റോഡ് തകർച്ചയുമായി ബന്ധപ്പെട്ട് കരാറുകാരന് നോട്ടീസ് നൽകിയിട്ടുണ്ട്. അഞ്ചു ദിവസത്തിനകം മറുപടി നൽകണം. സ്വന്തം നിലയിൽ റോഡ് പുനർനിർമിക്കാൻ തയാറായില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തു൦. ഇക്കാര്യത്തിൽ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും എം.എൽ.എ പറഞ്ഞു. caption മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റി മെമ്പറായി നിയമിതനായ ഒ. രാമു (ചെര്‍പ്പുളശ്ശേരി) നിയമിതനായി. പുത്തനാല്‍ക്കല്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് മുൻ അംഗമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story