Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാടിറങ്ങിയ കാട്ടാനകളെ...

നാടിറങ്ങിയ കാട്ടാനകളെ കാടുകയറ്റണമെന്ന് ആവശ്യം

text_fields
bookmark_border
കൊല്ലങ്കോട്: തെന്മലയോരത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ വനത്തിനകത്തേക്ക് കയറ്റിവിടാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. തെന്മലയോരത്ത് പതിവായി കാട്ടാനകളിറങ്ങിയിട്ടും വനംവകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ സമരത്തിനിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. എലവഞ്ചേരി വളവടി മുതൽ ചെമ്മണാമ്പതി കൽതിട്ടുമേടുവരെയുള്ള പ്രദേശത്താണ് എട്ടോളം കാട്ടാനകൾ ഭീതിപരത്തുന്നത്. കൃഷിയിടങ്ങളിൽ വ്യാപക നാശമുണ്ടാക്കുന്ന ആനകൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും വീടുകൾക്ക് കേടുപാടുണ്ടാക്കുകയും ചെയ്തിട്ടും വനംവകുപ്പ് നടപടിയെടുത്തില്ലെന്ന് കള്ളിയമ്പാറ, തേക്കിൻചിറ പ്രദേശവാസികൾ കുറ്റപ്പെടുത്തി. പോത്തുണ്ടി മലനിരകളിലൂടെ താഴ്വരയിലേക്കെത്തുന്ന ആനകളെ അതേ വഴിയിലൂടെ തിരിച്ചുവിടുന്നത് പ്രയാസകരമായതിനാൽ കുങ്കിയാനകളെ ഉപയോഗപ്പെടുത്തി ആനക്കൂട്ടത്തെ പറമ്പിക്കുളം വനത്തേക്ക് കടത്തിവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story