Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:48 AM IST Updated On
date_range 31 Oct 2017 10:48 AM ISTപട്ടാമ്പി-^വളാഞ്ചേരി റൂട്ടിൽ നാളെ സ്വകാര്യ ബസ് സമരം
text_fieldsbookmark_border
പട്ടാമ്പി--വളാഞ്ചേരി റൂട്ടിൽ നാളെ സ്വകാര്യ ബസ് സമരം പട്ടാമ്പി: പട്ടാമ്പി--വളാഞ്ചേരി റൂട്ടിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ ഓടില്ല. സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ 10 ദിവസം കഴിഞ്ഞിട്ടും ഒത്തുതീർപ്പുണ്ടാക്കാത്ത െപാലീസ് നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചത്. സൂചന സമരത്തിലും പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു. പട്ടാമ്പി-വളാഞ്ചേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർക്കാണ് വിദ്യാർഥികളുടെ മർദനമേറ്റത്. തുടർന്ന് മിന്നൽ പണിമുടക്കിലേർപ്പെട്ട ബസ് ജീവനക്കാർക്ക് കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികളെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയിരുന്നത്രെ. എന്നാൽ, തൊഴിലാളി യൂനിയൻ ഭാരവാഹികളെ രണ്ടുതവണ സ്റ്റേഷനിൽ വിളിച്ചുവരുത്തിയതല്ലാതെ എതിർകക്ഷികളെ വിളിച്ചില്ലെന്ന് നേതാക്കൾ പറഞ്ഞു. പൊലീസിെൻറ പക്ഷപാതപരമായ നടപടിയിൽ പ്രതിഷേധിച്ചു൦ ജീവനക്കാരനെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്കെന്നും തൊഴിലാളി സംഘടന ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story