Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:48 AM IST Updated On
date_range 31 Oct 2017 10:48 AM ISTശിഹാബ് തങ്ങളുടെ ജീവചരിത്രം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും
text_fieldsbookmark_border
മലപ്പുറം: ശിഹാബ് തങ്ങളെക്കുറിച്ച് അറബി ഭാഷയിൽ തയാറാക്കിയ പ്രഥമ ജീവചരിത്രം നവംബർ രണ്ടിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. കെ.എം. അലാവുദ്ദീൻ ഹുദവി പുത്തനഴിയാണ് 'ഫീ ദിക്റ അസ്സയ്യിദ് മുഹമ്മദ് അലി ശിഹാബ് ' എന്ന കൃതിയുടെ രചയിതാവ്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ പ്രകാശനം നിർവഹിക്കും. അറബ് സമൂഹത്തിന് ശിഹാബ് തങ്ങളെ ആഴത്തിലറിയാനും പഠിക്കാനും ഉതകുന്ന രീതിയിൽ ഒരുക്കിയ ഗ്രന്ഥം ജീവചരിത്ര വിശദാംശങ്ങൾ, രാഷ്ട്രീയ ജീവിതം, വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്നിവയിലൂടെ കടന്നു പോകുന്നു. അറബ് നേതാക്കളുമായി തങ്ങൾ വളരെ അടുത്തബന്ധം നിലനിർത്തിയിരുന്നതിനാൽ പുസ്തകം അറബ് വായനക്കാർക്ക് ആസ്വദിക്കാനാകുമെന്നാണ് പ്രതീക്ഷ. ശിഹാബ് തങ്ങളുടെ ഉദ്ധരണികൾ കോർത്തിണക്കി മുജീബ് ജൈഹൂൺ ഇംഗ്ലീഷിൽ രചിച്ച 'സ്ലോഗൺസ് ഓഫ് ദ സെയ്ജ്' എന്ന രചനയും മലയാളത്തിൽ മാവേലിക്കര രാജ രവിവർമ കോളജിലെ മലയാളം വിഭാഗം തലവൻ രഞ്ജിത് രചിച്ച 'സ്നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങൾ' എന്ന കൃതിയും പ്രകാശിതമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story