Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:48 AM IST Updated On
date_range 31 Oct 2017 10:48 AM IST'സ്വകാര്യ മേഖലയിലെ സ്കൂളുകൾ പൂട്ടിക്കാനുള്ള ശ്രമം പ്രതിഷേധാർഹം'
text_fieldsbookmark_border
മലപ്പുറം: സ്വകാര്യ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അടച്ചുപൂട്ടിക്കാനുള്ള നീക്കങ്ങളിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് മുസ്ലിം സംഘടന നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വ്യവസ്ഥാപിതമായി നടന്നുവരുന്ന സ്കൂളുകൾക്ക് അംഗീകാരം നൽകുന്നതിന് പകരം പുതിയ നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് പൂട്ടിക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണ്. അധ്യയനവർഷത്തിെൻറ മധ്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്ന നടപടി വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളെ പെട്ടെന്ന് അടച്ചുപൂട്ടിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട് (സമസ്ത കേരള ജംഇയ്യതുൽ ഉലമ), ശൈഖ് മുഹമ്മദ് കാരകുന്ന് (ജമാഅത്തെ ഇസ്ലാമി), എ.ഐ. അബ്ദുൽ മജീദ് സ്വലാഹി (കേരള നദ്വത്തുൽ മുജാഹിദീൻ), പറപ്പൂർ കുഞ്ഞിമുഹമ്മദ് മദനി (വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ), പി. ഉണ്ണീൻ (എം.എസ്.എസ്) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story