Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:48 AM IST Updated On
date_range 31 Oct 2017 10:48 AM ISTകണ്ണമംഗലത്ത് ചന്ദനമോഷ്ടാക്കൾ വിലസുന്നു
text_fieldsbookmark_border
വേങ്ങര: കണ്ണമംഗലത്ത് ചന്ദന മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം എടക്കാപറമ്പിൽ പി.പി. ഹനീഫയുടെ വീടിന് മുമ്പിലെ ചന്ദനമരമാണ് മോഷ്ടാക്കൾ വെട്ടി മാറ്റിയത്. എന്നാല്‍ മരത്തടികള്‍കൊണ്ട് പോവാന്‍ കഴിഞ്ഞില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പണ്ടാരപ്പെട്ടി അബ്ദുല്‍ ഖാദറിെൻറ വീട്ടിലെ ചന്ദന മരവും മോഷണം പോയിരുന്നു. പകല്‍ സമയങ്ങളില്‍ വീട്ടിലെത്തി ചന്ദനമരം വില്‍ക്കാനുണ്ടോയെന്ന് അന്വേഷിച്ചാണ് ഇവർ വീടുകളില്‍ എത്തുന്നത്. നിസ്സാരവിലക്ക് കച്ചവടമാക്കി മരങ്ങള്‍ മുറിച്ചുകൊണ്ട് പോവും. എന്നാൽ വിൽക്കാതിരുന്നാൽ രണ്ടു ദിവസത്തിനകം മരങ്ങള്‍ മോഷണം പോവുകയാണ് പതിവ്. പകൽ സമയം വരുന്ന കച്ചവടക്കാര്‍ തന്നെയാണ് രാത്രി സമയങ്ങളില്‍ മരങ്ങള്‍ മോഷ്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിയോടടുത്ത് മുപ്പതു വയസ്സ് തോന്നിക്കുന്ന രണ്ടുപേർ ഹനീഫയുടെ വീട്ടിലെത്തി മരം വില്‍ക്കുന്നതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. കൊടുക്കാതിരുന്നതോടെ തിങ്കളാഴ്ച രാവിലെ മുറ്റത്തിനടുത്തുണ്ടായിരുന്ന മരം മുറിച്ചിട്ടതായി കാണപ്പെടുകയായിരുന്നു. മുറിച്ചു മാറ്റുന്നതിനിടെ ആളനക്കം കണ്ടതോടെ മരം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രാത്രി രക്ഷപ്പെട്ടതാവുമെന്നാണ് നിഗമനം. വീട്ടില്‍ ഘടിപ്പിച്ച സി.സി.ടി.വിയില്‍ മരം മുറിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഹനീഫയുടെ മകന്‍ വെള്ളിയാഴ്ച ഇവര്‍ വന്ന വാഹനത്തിെൻറ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. വെളുത്ത നിറത്തില്‍ കെ.എല്‍. 65 ബി 4771 നമ്പറിലുള്ള ആക്ടീവ സ്കൂട്ടറിലാണ് ഇവര്‍ വെള്ളിയാഴ്ച വീട്ടില്‍ എത്തിയത്. വേങ്ങര പോലീസ് സ്റ്റേഷനില്‍ പരാതി നൽകി. പടം: കണ്ണമംഗലം എടക്കാപറമ്പില്‍ പി.പി. ഹനീഫയുടെ വീട്ടുമുറ്റത്ത് മോഷ്ടാക്കൾ മുറിച്ചു മാറ്റിയ ചന്ദനമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story