Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​റ്റേഷൻ ചുമതല...

സ്​റ്റേഷൻ ചുമതല സി.ഐമാർക്ക്​; സേനയിൽ അതൃപ്​തി പുകയുന്നു

text_fields
bookmark_border
കുറ്റിപ്പുറം: 196 സർക്കിൾ ഇൻസ്പെക്ടർമാർ ബുധനാഴ്ച സ്റ്റേഷൻ ചുമതല ഏറ്റെടുക്കുന്നതിൽ സേനയിൽ അതൃപ്തി പുകയുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് നടപടിയെന്ന് വ്യാപക പരാതിയുണ്ട്. കുറ്റാന്വേഷണവും ക്രമസമാധാനവും വേർത്തിരിക്കുന്നതിന് സ്റ്റേഷൻ ചുമതല സി.ഐമാർ ഏറ്റെടുക്കണമെന്ന് വർഷങ്ങൾക്ക് മുേമ്പയുള്ള സുപ്രീം കോടതി വിധിയെത്തുടർന്നാണ് പൊലീസ് ചീഫ് പുതിയ ഉത്തരവിറക്കിയത്. ഈ ഉത്തരവ് കേരള പിറവി ദിനത്തിൽ നടപ്പിലാക്കണമെന്ന് പുതിയ സർക്കുലറും എത്തി. ഓരോ സ്റ്റേഷനുകളിലും ൈക്രം എസ്.ഐ, ലോ ആൻഡ് ഓർഡർ എസ്.ഐ എന്നിങ്ങനെ വേണമെന്നാണ് ഉത്തരവ്. ഇത് എങ്ങനെ നടപ്പിലാക്കുമെന്നോ ഓരോ എസ്.ഐമാരുടെ കീഴിലുമുണ്ടാകേണ്ട സ്റ്റാഫുകളെ കുറിച്ചോ സി.ഐമാർക്കുള്ള ഇരിപ്പിടം ഒരുക്കുന്നതിനെ കുറിച്ചോ ഉത്തരവിലില്ല. ഇതിനായി മേലുദ്യോഗസ്ഥർ സംവിധാനം ഒരുക്കണമെന്ന് മാത്രമാണ് പറയുന്നത്. സി.ഐമാർ പൊലീസ് സ്റ്റേഷനിലേക്ക് മാറുന്നതോടെ 196 സർക്കിൾ ഓഫിസുകളുടെ പ്രവർത്തനം അവതാളത്തിലാകും. ഇവിടെയെത്തുന്ന തപാൽ, പരാതി, നിലവിലെ കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന നിർദേശവും ലഭിച്ചിട്ടില്ല. നിലവിൽ സി.ഐമാർ അന്വേഷിക്കുന്ന കേസുകൾ ഡിവൈ.എസ്.പിമാർക്ക് കൈമാറാനാണ് അനൗദ്യോഗികമായി ലഭിച്ച വിവരമെന്നാണ് സൂചന. എന്നാൽ ഇത്തരത്തിൽ കൈമാറുമ്പോൾ കേസുകളുടെ എണ്ണം കൂടുന്നതിനാൽ കാലതാമസം ഏറാനും പരാതികൾ ഉയരാനും കാരണമാകും. ആദ്യഘട്ടത്തിൽ 196 സ്റ്റേഷൻ ചുമതല സി.ഐമാർക്ക് നൽകുകയും ക്രമേണ എല്ലാ സ്റ്റേഷനിലേക്കും വ്യാപിപ്പിക്കുകയും ചെയ്യാനാണ് പദ്ധതി. മുസ്തഫ മേലേതിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story