Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:44 AM IST Updated On
date_range 31 Oct 2017 10:44 AM ISTതേനൂരിൽ ബൈക്കിടിച്ച് വയോധികൻ മരിച്ചു
text_fieldsbookmark_border
പത്തിരിപ്പാല: സംസ്ഥാനപാത തേനൂർ-കോട്ടായി റോഡിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കാൽനടക്കാരനായ വയോധികൻ മരിച്ചു. തേനൂർ-കോട്ടായി റോഡ്, വളയച്ചൻമാരിൽ വടക്കേവീട്ടിൽ സുന്ദരനെഴുത്തശ്ശനാണ് (72) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30ഒാടെയാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ടംഗം സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവത്രേ. അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രികനായ ചാലിശ്ശേരി സ്വദേശി സന്ദീപിനും പരിക്കേറ്റു. മരിച്ച സുന്ദരനെഴുത്തശ്ശൻ തയ്യൽ തൊഴിലാളിയാണ്. ഭാര്യ: കമലം. മക്കൾ: മണികണ്ഠൻ, പ്രീജ. മരുമക്കൾ: വിജയശ്രീ, കൃഷ്ണൻകുട്ടി. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ. പടം തേനൂരിൽ ബൈക്കിടിച്ച് മരിച്ച സുന്ദരനെഴുത്തശ്ശൻ (72)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story