Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:44 AM IST Updated On
date_range 31 Oct 2017 10:44 AM ISTമൂർക്കനാട് ശാസ്േത്രാത്സവം ശ്രദ്ധേയമായി
text_fieldsbookmark_border
കൊളത്തൂർ: മൂർക്കനാട് പടിഞ്ഞാറ്റുംപുറം എ.ഇ.എം.യു.പി സ്കൂളിൽ രണ്ട് ദിവസമായി നടന്ന മൂർക്കനാട് പഞ്ചായത്തുതല ശാസ്ത്രോത്സവം സമാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ലക്ഷ്മിദേവി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. വിളംബര ജാഥ, ചാർട്ട്, -ചിത്രപ്രദർശനം, ശാസ്ത്ര പരീക്ഷണങ്ങൾ, സെമിനാറുകൾ, ജൈവ വൈവിധ്യം വിഷയത്തിൽ പഠനക്ലാസ് എന്നിവ നടന്നു. രണ്ടാംദിനത്തിൽ ശാസ്ത്ര പ്രോജക്ടുകളുടെ അവതരണം, ശാസ്ത്രപഠന ക്ലാസ് എന്നിവയും നടന്നു. പി.ടി.എ പ്രസിഡൻറ് സി.പി. കൃഷ്ണൻകുട്ടി, മങ്കട ബി.പി.ഒ ഹരിദാസൻ, പ്രധാനാധ്യാപകൻ വി. കൃഷ്ണദാസ്, എം.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story