Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:44 AM IST Updated On
date_range 31 Oct 2017 10:44 AM ISTതകർന്ന റോഡ് നന്നാക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
നിലമ്പൂർ: അധികൃതർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന് റോഡിെൻറ കുണ്ടും കുഴിയും നികത്തി മുനിസിപ്പൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം. അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിലെ കുണ്ടും കുഴിയും നികത്തിയായിരുന്നു തിങ്കളാഴ്ച പ്രതിഷേധ സമരം. ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കാനായി റോഡിൽ കീറിയ കിടങ്ങ് പൂർണമായും നികത്താതെ കിടക്കുകയാണ്. റോഡിെൻറ പല ഭാഗങ്ങളും കുണ്ടും കുഴിയും നിറഞ്ഞ് അപകടസ്ഥിതിയിലുമാണ്. കോൺക്രീറ്റ് കൂട് ഗുഡ്സ് വാഹനത്തിൽ കൊണ്ടുവന്നാണ് കുഴികൾ നികത്തിയത്. റോഡ് നന്നാക്കണമെന്ന ആവശ‍്യവുമായി നിരവധി തവണ പൊതുമരാമത്ത് ഓഫിസിനുമുന്നിൽ സമരം നടത്തിയിരുന്നു. പൊതുമരാമത്ത് ഓഫിസിന് മുമ്പിൽ നടന്ന പ്രതിഷേധ യോഗം എ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ആയിരം പേർ ഒപ്പിട്ട നിവേദനവും റോഡ് വിഭാഗം അസി. എൻജിനീയർക്ക് കൈമാറി. മുനിസിപ്പൽ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഷാജഹാൻ പായിമ്പാടം അധ‍്യക്ഷത വഹിച്ചു. സുബിൻ കല്ലേമ്പാടം, പാലോളി മെഹബൂബ്, മൂർഖൻ കുഞ്ഞു, പാറക്കൽ അബ്ദുസ്സലാം, മൂർഖൻ മാനു, റെനീഷ് കവാട്, നിഷാർ ആലുങ്ങൽ എന്നിവർ സംസാരിച്ചു. ................................................................................................................................................... പടം:nbr 3 യൂത്ത് കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി പ്രവർത്തകർ കെ.എൻ.ജി റോഡ് നന്നാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story