Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:44 AM IST Updated On
date_range 31 Oct 2017 10:44 AM IST'പുലാമന്തോൾ ഗവ. ഹൈസ്കൂൾ വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കണം'
text_fieldsbookmark_border
പുലാമന്തോൾ: യാത്രാദുരിതം അനുഭവിക്കുന്ന പുലാമന്തോൾ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ കൈക്കൊള്ളണമെന്ന് സി.പി.ഐ പുലാമന്തോൾ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കാലങ്ങളായി പുലാമന്തോൾ-കൊളത്തൂർ റൂട്ടിൽ സർവിസ് നടത്തുന്ന ചില സ്വകാര്യ ബസുകൾ സ്‌കൂൾ വിദ്യാർഥികളെ ബസിൽ കയറാൻ അനുവദിക്കാത്തതിനാൽ പെൺകുട്ടികളുൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് സമയത്ത് വീട്ടിലെത്താൻ കഴിയുന്നില്ല. ഇതിന് അടിയന്തര പരിഹാരം കാണാൻ ഹൈസ്കൂളിന് മുൻവശം പൊലീസിനെ നിയോഗിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുലാമന്തോളിൽ നടന്ന ബ്രാഞ്ച് സമ്മേളനം ബി.കെ.എം.യു ജില്ല കമ്മിറ്റിയംഗം എ.പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. വാസുദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ശഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു. മലവട്ടത്ത് നിസാർ, നസീർ ഹുസൈൻ, എം.സി. രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story