Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:41 AM IST Updated On
date_range 31 Oct 2017 10:41 AM ISTഹാദിയ: പി.ഡി.പി സെക്രട്ടേറിയറ്റ് മാർച്ച് നടത്തും-
text_fieldsbookmark_border
പൊന്നാനി: ഹാദിയയുടെ ജീവൻ രക്ഷിക്കുന്നതിൽ സർക്കാർ കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ രണ്ടിന് രാവിലെ 10ന് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് പി.ഡി.പി സംസ്ഥാന ട്രഷറർ ഇബ്രാഹിം തിരൂരങ്ങാടി. ജില്ല സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബർ ഏഴിന് ഒതുക്കുങ്ങൽ കെ.എം.എച്ച് ഓഡിറ്റോറിയത്തിൽ നേതൃയോഗം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പാർട്ടി ജില്ല പ്രസിഡൻറായിരുന്ന ബാപ്പു പുത്തനത്താണി അനുസ്മരണ സമ്മേളനവും റാലിയും നവംബർ 25ന് പുത്തനത്താണിയിൽ നടക്കും. സംസ്ഥാന വൈസ് ചെയർമാൻ സുബൈർ സ്വബാഹിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജില്ല പ്രസിഡൻറ് സലാം മൂന്നിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂസുഫ് പാന്ത്ര വിഷയാവതരണം നടത്തി. സെക്രട്ടേറിയറ്റ് അംഗം സക്കീർ പരപ്പനങ്ങാടി, ജില്ല വൈസ് പ്രസിഡൻറ് ഹബീബ് കാവനൂർ, ജോ. സെക്രട്ടറിമാരായ അബ്ദുൽ ബാരിർഷാദ്, അനീഷ്‌കുമാർ, പി.ടി.യു.സി ജില്ല സെക്രട്ടറി അസീസ് വെളിയങ്കോട് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ശശി പൂവ്വഞ്ചിന സ്വാഗതവും ട്രഷറർ കെ.സി. അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story