Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകനത്ത മഴക്ക് ശമനം;...

കനത്ത മഴക്ക് ശമനം; കരിമല പാതയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

text_fields
bookmark_border
കല്ലടിക്കോട്: മലയോര മേഖലയിൽ രണ്ട് ദിവസമായി തുടരുന്ന തുലാമഴക്ക് ഞായറാഴ്ച ശമനമായി. മൂന്നേക്കറിൽനിന്ന് കരിമല ഭാഗത്തേക്കുള്ള വാഹന ഗതാഗതം ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കറിൽനിന്ന് കരിമല മേഖലയിലേക്കുള്ള പാതയിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞ് ശനിയാഴ്ച വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഈ റോഡിൽ ചെറിയ വാഹനങ്ങൾ സഞ്ചരിക്കാൻ പാകത്തിൽ നാട്ടുകാർ മണ്ണ് നീക്കംചെയ്തു. അതേസമയം, മുഴുവൻ സ്ഥലങ്ങളിലെയും പാതയിൽ മണ്ണടിഞ്ഞത് പൂർണമായും നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. തുപ്പനാട് പുഴയുടെ തീരപ്രദേശങ്ങളിൽ വെള്ളം കയറിയ സ്ഥലങ്ങളിലും വെള്ളം താഴ്ന്നത് കർഷകർക്ക് ആശ്വാസമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story