Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷകനുമായി സംവദിച്ച്...

കർഷകനുമായി സംവദിച്ച് വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ

text_fields
bookmark_border
വളാഞ്ചേരി: മികച്ച കർഷകനെയും കൃഷിയുടെ നല്ലപാഠങ്ങളും അടുത്തറിഞ്ഞ് വിദ്യാർഥികൾ. എസ്.എസ്.എയുടെ സഹകരണത്തോടെ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശാസ്ത്രോത്സവ ക്യാമ്പിനെത്തിയ വിദ്യാർഥികൾക്കാണ് കർഷക അവാർഡ് ജേതാവും വളാഞ്ചേരിയിലെ പ്രമുഖ കർഷകനുമായ പാലാറ കുഞ്ഞഹാജിയുമായി കൃഷിയുടെ നല്ലപാഠങ്ങൾ പങ്കുവെക്കാൻ അവസരം ലഭിച്ചത്. സ്വർണമുഖി വാഴ കൃഷിയുടെ വിജയഗാഥ അദ്ദേഹം കുട്ടികൾക്ക് പകർന്നുനൽകി. ക്യാമ്പിൽ പങ്കെടുത്ത നൂറു കുട്ടികൾക്ക് സ്വർണമുഖി വാഴക്കന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നതി​െൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. രണ്ടുദിവസമായി നടത്തിയ ക്യാമ്പി​െൻറ സമാപന സമ്മേളനം പി.ടി.എ പ്രസിഡൻറ് യു. ശിഹാബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.കെ. ശോഭ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ എസ്. അഭിനന്ദ്, എം. തൻവി ദത്ത്, സി.പി. പ്രവീണ, ലാനിഷ് വാഹിദ്, സി. ഫർസാന, അധ്യാപകരായ സുരേഷ് പൂവാട്ടുമീത്തൽ, പി.പി. സത്യനാഥൻ എന്നിവർ സംസാരിച്ചു. കെ. പ്രേംരാജ് സ്വാഗതവും കൺവീനർ സി.വി. സുജാത നന്ദിയും പറഞ്ഞു. അഞ്ചു മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ വിവിധ നിർമാണ പ്രവർത്തനങ്ങളും പ്രോജക്ട് അവതരണവും ലഘുപരീക്ഷണവും നടത്തി. ടി.വി. ഷീല, കെ.കെ. ലീന, കെ. രാജേഷ്, സി.പി. സുനിൽ, പ്രീത, സി. രമ, വി.പി. സുമേഷ്, ആർ. താര, ടി. മൻസൂർ നവാസ് എന്നിവർ നേതൃത്വം നൽകി. സ്വീകരണം നൽകി ആലത്തിയൂർ: എൻ.സി.പി ന്യൂനപക്ഷ വിഭാഗം ജില്ല ചെയർമാൻ അബുലൈസ് തേഞ്ഞിപ്പാലം നയിക്കുന്ന ജില്ല ജാഥക്ക് ആലത്തിയൂരിൽ സ്വീകരണം നൽകി. ബ്ലോക്ക് പ്രസിഡന്റ് പാട്ടത്തിൽ ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു. എൻ.വൈ.സി സംസ്ഥാന സെക്രട്ടറി എം. ഷാജിർ ആലത്തിയൂർ, കെ.ടി. മുഹമ്മദ് കുട്ടി, രാജീവ് തലക്കാട്, അലവി, ഉളിയത്ത് ഇബ്രാഹീം, മംഗലം ബാവ, പി.എച്ച്. ഫൈസൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story