Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:41 AM IST Updated On
date_range 30 Oct 2017 10:41 AM ISTഹനുമാൻകാവിൽ തിരുവോണ മഹോത്സവം സമാപിച്ചു
text_fieldsbookmark_border
ആലത്തിയൂർ: ആലത്തിയൂർ ഹനുമാൻകാവിലെ തിരുവോണ മഹോത്സവം സമാപിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി കൽപുഴ ശങ്കരൻ നമ്പൂതിരിയും മേൽശാന്തി അരിക്കര ശങ്കരൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു. ഉച്ചക്ക് നടന്ന പ്രസാദ ഊട്ടിൽ നിരവധി പേർ പങ്കെടുത്തു. വൈകീട്ട് പഞ്ചവാദ്യം, ശീവേലിക്ക് ശേഷം ചാച്ചു ചാക്യാർ സ്മാരക സംഘത്തിെൻറ കൂടിയാട്ടം, പോരൂർ ഹരിദാസൻ മാരാരുടെ തായമ്പക എന്നീ പരിപാടികൾ അരങ്ങേറി. തിരുവോണ മഹോത്സവത്തിെൻറ അവസാന പരിപാടിയായി തനത് തിരൂർ നാടൻപാട്ട് സംഘത്തിെൻറ നാടൻപാട്ടും അരങ്ങേറി. അന്നദാനത്തിനാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും അന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള ഭക്തജനങ്ങളാണ് സംഭാവന നൽകിയത്. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ഇരിമ്പിളിയം: രക്തദാനം മഹാദാനം എന്ന സന്ദേശവുമായി വലിയകുന്ന് നവജീവന്‍ കലാ സാംസ്കാരിക വേദിയുടെയും ബ്ലഡ് ഡോണേഴ്സ് കേരള, മലപ്പുറം ജില്ല കമ്മിറ്റിയുടെയും തിരൂര്‍ താലൂക്ക് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിെൻറ സഹകരണത്തോടെ വലിയകുന്ന് ദാറുസ്സലാം മദ്റസയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം ഷരീഫ് പാലോളി ഉദ്ഘാടനം ചെയ്തു. നടക്കാവില്‍ ഹോസ്പിറ്റലിെൻറ ആഭിമുഖ്യത്തില്‍ ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ രക്തഗ്രൂപ് നിർണയവുമുണ്ടായി. സി.കെ. സലിം, സൈഫുദ്ദീന്‍ പാടത്ത്, അനീഷ് വലിയകുന്ന്, നബീല്‍ ബാബു, വിഷ്ണു വാസുദേവ്, സുനൂന്‍ മുഹമ്മദ്, നൗഷാദ് കാളിയത്ത്, ജുനൈദ് നടുവട്ടം, കെ.പി. ഷിഹാബ്, അജയ്ഭട്ട്, നൗഷാദ് വലിയകുന്ന്, പി. ശരത്, പി. രേഷ്മ എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story