Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:41 AM IST Updated On
date_range 30 Oct 2017 10:41 AM ISTശാസ്ത്രോത്സവം
text_fieldsbookmark_border
എടയൂർ: ശാസ്ത്രവിഷയങ്ങളിൽ അഭിരുചി വർധിപ്പിക്കുന്നതിനും രസകരമായി ശാസ്ത്രവിഷയങ്ങൾ അഭ്യസിപ്പിക്കുന്നതിനും വേണ്ടി ശാസ്ത്രം സ്ഥിരവികസനത്തിന് എന്ന വിഷയത്തെ അധികരിച്ച് കുറ്റിപ്പുറം ബി.ആർ.സിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ശാസ്ത്രോത്സവങ്ങൾ സംഘടിപ്പിച്ചു. വടക്കുംപുറം കെ.വി.യു.പി സ്കൂളിൽ സംഘടിപ്പിച്ച എടയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. ആർ.കെ. പ്രമീള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുബൈദ, കെ.പി. സീനത്ത്, പി.ടി.എ എക്സിക്യൂട്ടിവ് അംഗം പി.പി. മോഹനൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.പി. രാജഗോപാൽ സ്വാഗതവും ഷൈൻ നന്ദിയും പറഞ്ഞു. ആതവനാട്: പൂളമംഗലം എ.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡൻറ് കുഞ്ഞാപ്പുട്ടി ഉദ്ഘാടനം ചെയ്തു. നാട്ടുവൈദ്യൻ കുട്ടൻ വൈദ്യർ, കെ.പി. ഉമ്മർ, എം.കെ. കുഞ്ഞിമുഹമദ്, ബി.പി.ഒ പി.എ. ഗോപാലകൃഷ്ണൻ, ട്രെയിനർ സി. അച്യുതൻ, ഹെൽത്ത് ഇൻസ്പെക്ടർ വി. മിനി എന്നിവർ സംസാരിച്ചു. ഇരിമ്പിളിയം: ഇരിമ്പിളിയം എ.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ഉമ്മുകുൽസു ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ. സുലൈമാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ. ഉമ്മുകുൽസു, രക്ഷാകർതൃസമിതി അധ്യക്ഷ സബിത, പി.ടി.എ എക്സിക്യൂട്ടിവ് അംഗം എം.പി. വേലായുധൻ എന്നിവർ സംസാരിച്ചു. കൃഷിയെ കുറിച്ച് ടി.പി. അബ്ബാസും വൈദ്യുതി സുരക്ഷയെ കുറിച്ച് കൃഷ്ണൻ കാവുംപുറവും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും ആയുർവേദത്തെ കുറിച്ചും ഡോ. പി.ടി. സെയ്തുമുഹമ്മദും ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി പി. മോഹൻദാസ്, ബി.ആർ.സി ട്രെയിനർ പി. സുനിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story