Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകല്ലിക്കട അംബേദ്കർ...

കല്ലിക്കട അംബേദ്കർ ഗ്രാമം പദ്ധതി; ആലോചനയോഗം ചേർന്നു

text_fields
bookmark_border
പൊന്നാനി: പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോളനി നവീകരണത്തിനുള്ള അംബേദ്കർ ഗ്രാമം പദ്ധതി കല്ലിക്കട കോളനിയിൽ നടപ്പാക്കുന്നതി​െൻറ ആലോചനയോഗം ചേർന്നു. സ്ഥലം എം.എൽ.എയും സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണ​െൻറ സാന്നിധ്യത്തിലാണ് കോളനി വാസികളെ ഉൾക്കൊള്ളിച്ച് ആലോചനയോഗം ചേർന്നത്. പദ്ധതി നടത്തിപ്പിനെ കുറിച്ച് പ്രൊമോട്ടർമാർ നടത്തിയ സർവേ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ആലോചനയോഗം ചേർന്നത്. കരട് കർമപദ്ധതികൾ വിലയിരുത്തി. പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് ബന്ധപ്പെട്ട ഏജൻസി തയാറാക്കി. അടുത്തയോഗം ചേർന്ന് അന്തിമ കർമപരിപാടിക്ക് രൂപം നൽകും. കർമപരിപാടിയുടെ പ്രോജക്ട്, വിശദമായ എസ്റ്റിമേറ്റ്, എസ്റ്റിമേറ്റ് റിപ്പോർട്ട് എന്നിവ ഡയറക്ടർക്ക് സമർപ്പിക്കും. റിപ്പോർട്ടിന് അംഗീകാരം ലഭിക്കുന്ന മുറക്ക് നിർമാണം ആരംഭിക്കും. കോളനിയുടെ സമഗ്ര വികസനം ലക്ഷ്യംെവക്കുന്ന പദ്ധതിക്ക് ഒരുകോടി രൂപയാണ് വകയിരുത്തുന്നത്. ജില്ലയിലെ നിർമിതി കേന്ദ്രത്തിനാണ് ചുമതല. കല്ലിക്കട കോളനിയിൽ ചേർന്ന ആലോചനയോഗം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. ഗണേശൻ, എസ്.സി.ഡി.ഒ മുനീർ റഹ്മാൻ, നിർമിതി കേന്ദ്ര അസിസ്റ്റൻറ് എൻജിനീയർ അനീസ്, കെ.ടി. ശരത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story