Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാഭ്യാസത്തോടൊപ്പം...

വിദ്യാഭ്യാസത്തോടൊപ്പം പ്രായോഗിക പരിശീലനത്തിന് വിദ്യാർഥികൾ ശ്രദ്ധ ചെലുത്തണം ^ഡോ. കെ.ടി. ജലീൽ

text_fields
bookmark_border
വിദ്യാഭ്യാസത്തോടൊപ്പം പ്രായോഗിക പരിശീലനത്തിന് വിദ്യാർഥികൾ ശ്രദ്ധ ചെലുത്തണം -ഡോ. കെ.ടി. ജലീൽ തിരൂർ: വിദ്യാഭ്യാസത്തോടൊപ്പം തന്നെ പഠന വിഷയത്തിൽ പ്രായോഗിക പരിശീലനത്തിൽ ശ്രദ്ധ ചെലുത്തിയാൽ മാത്രമെ ജീവിതത്തിൽ വിജയം കൈവരിക്കാനാവൂ എന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള സൗജന്യ നൈപുണ്യ വികസന പരിശീലന പരിപാടിയായ കൗശൽ വികാസ് യോജനയുടെ തൊഴിൽ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ കൗൺസിലർ പി.കെ.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. തിരൂർ സ​െൻററായ സക്റോസിസ് അക്കാദമിയിൽനിന്ന് വിജയകരമായി പഠനം പൂർത്തിയാക്കിയ ആദ്യ ബാച്ചി​െൻറ സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ നിർമല കുട്ടികൃഷ്ണൻ, കെ. ശാന്ത, സഹകരണ കോളജ് പ്രസിഡൻറ് അഡ്വ. പി. ഹംസക്കുട്ടി, പി.പി. അബ്ദുറഹ്മാൻ, കാസിം വാടി, പ്രദീപ് പയ്യോളി, ഷമീർ കളത്തിങ്ങൽ, കെ.പി. ജറീഷ്, റുബീന റാഫി, അഡ്മിനിസ്ട്രേറ്റർ വി.കെ. നിസാം, കോഒാഡിനേറ്റർ വി. ഷിനു എന്നിവർ സംസാരിച്ചു. മുജാഹിദ് സമ്മേളനം: തിരൂർ മണ്ഡലം പ്രചാരണോദ്ഘാടനം ഇന്ന് തിരൂർ: ഡിസംബർ 28 മുതൽ കൂരിയാട് നടക്കുന്ന ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ തിരൂർ മണ്ഡലം പ്രചാരണോദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് ആലത്തിയൂരിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കെ.ജെ.യു വർക്കിങ് പ്രസിഡൻറ് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യും. അലി ശാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തും. പരിപാടികൾ ഇന്ന് (തിങ്കൾ) പട്ടർനടക്കാവ് ഖിദ്മത് ആർട്സ് ആൻഡ് സയൻസ് കോളജ് ഓഡിറ്റോറിയം: കോമേഴ്സ് വിഭാഗം ഒരുക്കുന്ന ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ദേശീയ സെമിനാർ, ഉദ്ഘാടനം കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡി.ഡി.സി ഡയറക്ടർ ഡോ. സന്തോഷ് നമ്പി -9.30. ആലത്തിയൂർ: മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ തിരൂർ മണ്ഡലം പ്രചാരണോദ്ഘാടനം. സി.പി. ഉമർ സുല്ലമി -4.00.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story