Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:39 AM IST Updated On
date_range 30 Oct 2017 10:39 AM ISTയുവ കലാകാരന്മാർക്ക് വജ്ര ജൂബിലി ഫെല്ലോഷിപ്
text_fieldsbookmark_border
ഷൊർണൂർ: കലാ-സാംസ്കാരിക രംഗത്തെ ചലനാത്മകമാക്കാനുള്ള സാംസ്കാരിക വകുപ്പ് പദ്ധതിയുടെ ഭാഗമായി യുവ കലാകാരന്മാർക്കായി വജ്ര ജൂബിലി ഫെല്ലോഷിപ് ഏർപ്പെടുത്തും. ക്ലാസിക്കൽ, നാടോടി, സമകാലീന, ഗോത്ര കലാരൂപങ്ങളിൽ പരിശീലനം നേടിയ കലാകാരന്മാർക്ക് മാസം 10,000 രൂപയാണ് ഫെല്ലോഷിപ് നൽകുക. വിവിധ വിദ്യാലയങ്ങളിലും സാമൂഹിക കേന്ദ്രങ്ങളിലും കലാവിഷയങ്ങളിൽ പരിശീലനം നൽകിയാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ അംഗീകൃത കലാലയങ്ങളിൽനിന്ന് കലാവിഷയങ്ങളിൽ നിശ്ചിത യോഗ്യത നേടിയവരോ ഫോക്ലോർ കലാരൂപങ്ങളിൽ പ്രാവീണ്യമുള്ളവരോ ആയ 35 വയസ്സ് കവിയാത്ത 1,000 കലാകാരന്മാർക്കാണ് ഫെല്ലോഷിപ്. ഒക്ടോബർ 31ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.keralaculture.org വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story