Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:39 AM IST Updated On
date_range 30 Oct 2017 10:39 AM ISTജനജാഗ്രതാ യാത്രയിലെ ജനപങ്കാളിത്തം സർക്കാർ സന്ദേശങ്ങൾക്കുള്ള പിന്തുണ- ^കോടിയേരി
text_fieldsbookmark_border
ജനജാഗ്രതാ യാത്രയിലെ ജനപങ്കാളിത്തം സർക്കാർ സന്ദേശങ്ങൾക്കുള്ള പിന്തുണ- -കോടിയേരി നിലമ്പൂര്‍: എല്‍.ഡി.എഫ് സർക്കാർ മുന്നോട്ടുവെച്ച സന്ദേശങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ പൂർണമായി ഏറ്റെടുത്തതിെൻറ തെളിവാണ് കേരളത്തിലങ്ങോളമിങ്ങോളം ജനജാഗ്രതാ യാത്രയില്‍ കാണുന്ന വലിയ ജനപങ്കാളിത്തമെന്ന് ജാഥ ക്യാപ്റ്റനും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ. ജനജാഗ്രതാ യാത്രക്ക് നിലമ്പൂരില്‍ നല്‍കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റിവരികയാണ്. സർവതോന്മുഖമായ വികസനമാണ് സംസ്ഥാന സർക്കാർ നോക്കിക്കാണുന്നത്. പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമത്തിനും വനിതകള്‍ക്കും വലിയ പ്രാധാന്യം നല്‍കി. ജനസംഖ്യാനുപാതികമായാണ് പട്ടികവർഗ വികസനത്തിന് ഫണ്ട് അനുവദിച്ചിരുന്നതെങ്കില്‍ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം രണ്ടു ശതമാനം കൂടുതല്‍ തുക അനുവദിച്ചു. കേരളത്തിലാദ്യമായി പട്ടികവർഗ വിഭാഗത്തില്‍ നിന്നൊരാളെ പി.എസ്.സി ബോര്‍ഡില്‍ അംഗമാക്കി. സ്വകാര്യ മേഖലയിലുള്‍പ്പെടെയുള്ള നഴ്‌സുമാർ, തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അംഗൻവാടി, ആശ വര്‍ക്കര്‍മാർ, കശുവണ്ടി, മത്സ്യമേഖല തുടങ്ങി സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന മുഴുവന്‍ മേഖലയിലും പ്രത്യേക ആനുകൂല്യം നല്‍കി. ജനുവരിയില്‍ പ്രവാസി പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള ഒരു വലിയ സമ്മേളനം നടത്തുകയാണെന്നും കോടിയേരി പറഞ്ഞു. ചന്തക്കുന്ന് ബസ്സ്റ്റാൻഡിലായിരുന്നു സ്വീകരണ പരിപാടി. യോഗത്തില്‍ എം. ഉമ്മർ അധ‍്യക്ഷത വഹിച്ചു. സത്യന്‍ മൊകേരി, പി.എം. ജോയി, പി.കെ. രാജൻ, ഇ.പി.ആര്‍. വേശാല, സ്‌കറിയ തോമസ്, പി.പി. വാസുദേവൻ, പി.കെ. സൈനബ, പി.പി. സുനീർ ജോർജ്, കെ. ആൻറണി, ഇ. പത്മാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. CAPTION 2 നിലമ്പൂരില്‍ ജനജാഗ്രതാ യാത്രക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ ജാഥ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story