Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:41 AM IST Updated On
date_range 29 Oct 2017 10:41 AM ISTനഗരത്തിൽ ഇനിമുതൽ സ്റ്റിക്കർ പതിച്ച ഓട്ടോകൾ മാത്രം
text_fieldsbookmark_border
പാലക്കാട്: പെർമിറ്റില്ലാതെ പാലക്കാട് നഗരത്തിൽ സർവിസ് നടത്തുന്ന ഓട്ടോകളെ തടയുന്നതിനായി പാലക്കാട് നഗരസഭ നടപ്പാക്കിയ പദ്ധതി ചെയർപേഴ്സൻ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റിക്കർ പതിച്ച ഓട്ടോകൾക്ക് മാത്രമാണ് ഇനിമുതൽ നഗരത്തിൽ സർവിസ് നടത്താനാകുക. അനുവദിച്ച ഓട്ടോ സ്റ്റാൻഡിെൻറ കോഡും ഓട്ടോയുടെ നമ്പറും രേഖപ്പെടുത്തിയ സ്റ്റിക്കറാണ് പതിക്കുന്നത്. നഗരത്തിൽ ടൗൺ പെർമിറ്റില്ലാതെ സമീപ പഞ്ചായത്തുകളിൽനിന്ന് നൂറുകണക്കിന് ഓട്ടോകൾ സർവിസിനായി എത്തുന്നുവെന്ന പരാതിയെ തുടർന്നാണ് നഗരസഭയുടെ നടപടി. അനധികൃത ഓട്ടോകൾ നഗരത്തിലോടുന്നതിനാൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും ആക്ഷേപമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story