Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:41 AM IST Updated On
date_range 29 Oct 2017 10:41 AM ISTമലയാള ദിനാഘോഷം
text_fieldsbookmark_border
ഷൊർണൂർ: നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ മലയാള ദിനാഘോഷങ്ങൾ സംഘടിപ്പിക്കും. ദിവസവും വൈകീട്ട് അഞ്ചിന് കൂത്തമ്പലത്തിൽ മലയാള ഭാഷയെയും മലയാളിത്തത്തെയും സംബന്ധിച്ച പ്രഗല്ഭരുടെ പ്രഭാഷണങ്ങളും പ്രസ്തുത പ്രമേയത്തെ സംബന്ധിച്ചുള്ള രംഗാവതരണങ്ങളുമുണ്ടാകും. ഡോ. രാഘവൻ പയ്യനാട്, ഡോ. പി. പവിത്രൻ, കാവുമ്പായി ബാലകൃഷ്ണൻ, ഡോ. എൻ.ആർ. ഗ്രാമ പ്രകാശ്, ഡോ. കെ.കെ. സുന്ദരേശൻ, ഡോ. സി.എം. നീലകണ്ഠൻ എന്നിവർ പ്രഭാഷണം നടത്തും. നവംബർ ഒന്നിന് കേരളപ്പിറവിയുടെ 60ാം വർഷാചരണത്തിെൻറ ഭാഗമായി 60 മോഹിനിയാട്ടം കലാകാരികൾ കൂത്തമ്പലത്തിൽ വള്ളത്തോളിെൻറ 'വന്ദിപ്പിൻ മാതാവിനെ' കവിത മോഹിനിയാട്ടമായി അവതരിപ്പിക്കും. രണ്ടിന് വള്ളത്തോൾ കവിതകളുടെ രംഗാവിഷ്കരണവും മൂന്നിന് വള്ളത്തോളിെൻറ 'മലയാളത്തിെൻറ തല' കവിതയുടെ കഥകളി രംഗാവിഷ്കാരവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story