Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:39 AM IST Updated On
date_range 29 Oct 2017 10:39 AM ISTകല്യാണ ഉറവ് തോട്ടിൽ മാലിന്യം തള്ളി
text_fieldsbookmark_border
വളാഞ്ചേരി: കഞ്ഞിപ്പുര കല്യാണ ഉറവ് തോട്ടിൽ സാമൂഹികദ്രോഹികൾ മാലിന്യം ഒഴുക്കിയതായി പരാതി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പ്രധാന ജല സ്രോതസ്സായ കല്യാണ ഉറവ് തോട്ടിൽ കുണ്ടാറ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് ദുർഗന്ധം വമിക്കുന്ന മാലിന്യം ഒഴുക്കിയത്. തോട്ടിൽ വടക്കേകളമ്പ് -കാവുമ്പുറം ഭാഗങ്ങളിലെല്ലാം മീനുകൾ ചത്തുപൊന്തിയിട്ടുണ്ട്. ധാരാളം പേർ കുളിക്കാനും കൃഷിക്കും ഉപയോഗിക്കുന്ന തോടാണിത്. രാത്രി ജലസ്രോതസ്സുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനസ്സുകളൊന്നാവട്ടെ... സമാധാനദൂതായി ജനമൈത്രി പൊലീസിെൻറ റാലി ഇന്ന് തിരൂരിൽ സംഗീതസന്ധ്യയും തിരൂർ: മനസ്സുകളൊന്നാവട്ടെ എന്ന മുദ്രാവാക്യമുയർത്തി സമാധാന റാലിയൊരുക്കി ജനമൈത്രി പൊലീസിെൻറ ഐക്യ സന്ദേശം. പുല്ലൂണി മുതൽ ബി.പി അങ്ങാടി ജാറം മൈതാനിവരെയാണ് റാലി സംഘടിപ്പിച്ചത്. മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി നാടിെൻറ സമാധാനത്തിന് കൈകോർക്കാനുള്ള ആഹ്വാനമായിരുന്നു റാലി. ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ-ആശ പ്രവർത്തകർ, സ്റ്റുഡൻസ് പൊലീസ് കാഡറ്റുകൾ, പൊലീസുകാർ എന്നിവർ റാലിയിൽ അണിനിരന്നു. പുല്ലൂണിയിൽ മന്ത്രി ഡോ. കെ.ടി. ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഫൈസൽ എടശ്ശേരി (തിരുനാവായ), എം. കുഞ്ഞിബാവ (തലക്കാട്), റഹ്മത്ത് സൗദ (പുറത്തൂർ), ഹാജറ മജീദ് (മംഗലം), പി.പി. മെഹറുന്നീസ (വെട്ടം), പി. കുമാരു (തൃപ്രങ്ങോട്), അബ്ദുൽസലാം (ചെറിയമുണ്ടം), ജനമൈത്രി സമിതി അംഗങ്ങളായ തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. ഷുക്കൂർ, അഡ്വ. എം. വിക്രംകുമാർ, മൂസ പരന്നേക്കാട്, ഡിവൈ.എസ്.പി വി.കെ ഉല്ലാസ്, സി.ഐ എം.കെ. ഷാജി, ഗോപിനാഥ് ചേന്നര തുടങ്ങിയവർ നേതൃത്വം നൽകി. ജാറം മൈതാനിയിൽ സമാധാന ദൂതുമായി ബലൂണുകൾ പറത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞിബാവ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. പി. നസറുല്ല, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത കിഷോർ, ഫൈസൽ എടശ്ശേരി, ഹാജറ മജീദ്, റഹ്മത്ത് സൗദ, താഹിറ എന്നിവർ സംസാരിച്ചു. ജനമൈത്രി സമിതിയംഗം പി.പി. അബ്ദുറഹ്മാൻ സ്വാഗതവും എസ്.ഐ സുമേഷ് സുധാകർ നന്ദിയും പറഞ്ഞു. ഞായറാഴ്ച ജനമൈത്രി പൊലീസിെൻറയും തിരൂർ ആർട് ലവേഴ്സ് അസോസിേയഷെൻറയും നേതൃത്വത്തിൽ മുനിസിപ്പൽ ടൗൺഹാളിൽ ഗസൽ ഗായിക സരിത റഹ്മാൻ നയിക്കുന്ന സ്നേഹസംഗീത സന്ധ്യ അരങ്ങേറും. വൈകീട്ട് അഞ്ചിനാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story