Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപടയൊരുക്കം ജാഥക്ക്...

പടയൊരുക്കം ജാഥക്ക് സ്വീകരണം

text_fields
bookmark_border
ചങ്ങരംകുളം: കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രക്ക് നവംബർ 11ന് വൈകീട്ട് മൂന്നിന് പൊന്നാനിയിൽ സ്വീകരണം നൽകും. സ്വാഗതസംഘം രൂപവത്കരിച്ചു. അഹമ്മദ് ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. എം.വി. ശ്രീധരൻ മാസ്റ്റർ, വി. സെയ്തു മുഹമ്മദ് തങ്ങൾ, ഷാനവാസ് വട്ടത്തൂർ, കെ. നാരായണൻ, വി.കെ. അലി, സിദ്ദീഖ് പന്താവൂർ, ടി.കെ. അശ്റഫ്, പി.പി. യൂസുഫലി, പി.ടി. അലി, അടാട്ട് വാസുദേവൻ, വി.പി. ഹുസൈൻകോയ തങ്ങൾ, പി.പി. ഉമ്മർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പി.ടി. അജയ് മോഹൻ, സി. ഹരിദാസ്, യു. അബൂബക്കർ, അഹമ്മദ് ബാഫഖി തങ്ങൾ (രക്ഷാധികാരികൾ), അശ്റഫ് കോക്കൂർ (ചെയർമാൻ), എം.വി. ശ്രീധരൻ മാസ്റ്റർ (കൺവീനർ), ഷാനവാസ് വട്ടത്തൂർ (ട്രഷറർ) എന്നിവരടങ്ങിയ 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഒക്ടോബർ 30, 31 നവംബർ ഒന്ന്, രണ്ട് തീയതികളിൽ പഞ്ചായത്തുതല യോഗങ്ങളും നവംബർ ഒന്ന് മുതൽ ഏഴ് വരെ ബൂത്തുതല യോഗങ്ങളും ചേരാൻ തീരുമാനിച്ചു. നന്നംമുക്ക് ശാസ്ത്രോത്സവം തുടങ്ങി ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്കൂൾതല ശാസ്ത്രോത്സവം പഞ്ചായത്ത് പ്രസിഡൻറ് ടി. സത്യൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ അബ്ദുൽ കരീം, കെ.കെ. മണികണ്ഠൻ, മുൻ പ്രധാനാധ്യാപൻ കെ.കെ. ലക്ഷ്മണൻ എന്നിവർ വൃക്ഷത്തൈ നട്ട് പങ്കാളികളായി. പ്രധാനാധ്യാപിക ഗീത, പി.ടി.എ പ്രസിഡൻറ് നജ്മുന്നിസ എന്നിവർ സംസാരിച്ചു. ഞായറാഴ്ച അവസാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story