Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:39 AM IST Updated On
date_range 29 Oct 2017 10:39 AM ISTചീഞ്ഞുനാറി മേനോൻ കുളം
text_fieldsbookmark_border
പുതുപൊന്നാനി: പൊന്നാനി ചമ്രവട്ടം ജങ്ഷൻ ഹൈവേക്ക് സമീപത്തെ മേനോൻ കുളം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ട് 25 വർഷങ്ങൾ പിന്നിടുന്നു. ഒരു നാടിെൻറ മുഴുവൻ ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന മേനോൻ കുളം പഞ്ചായത്ത് റോഡ് വന്നതോടെ ഉപയോഗിക്കാതായി. ഇപ്പോൾ ഇവിടെ മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്. കോഴിമാലിന്യം, ഇറച്ചിക്കട മാലിന്യം തുടങ്ങിയവ ഇവിടെ തള്ളുന്നു. മാലിന്യം തള്ളുന്നവരെ പിടികൂടി പലതവണ താക്കീത് ചെയ്തിട്ടുണ്ടെങ്കിലും ഒരു കുറവുമില്ല. ഇരുചക്ര വാഹനങ്ങളിലാണ് സാമൂഹിക വിരുദ്ധർ ഇവിടെ മാലിന്യം തള്ളാനെത്തുന്നത്. പുതുമഴ പെയ്യുന്നതോടെ സമീപ പ്രദേശത്തെ വീട്ടുകാർക്ക് ദുർഗന്ധം അസ്സഹനീയമാണ്. വെള്ളം കെട്ടിനിൽക്കുന്നതിനാലും മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതിനാലും കൊതുക് ശല്യവും അസ്സഹനീയം. ഇതിന് എത്രയും പെെട്ടന്ന് ഒരു ശാശ്വത പരിഹാരം വേണമെന്ന് സമീപവാസികൾ ആവശ്യപ്പെടുന്നു. എസ്.വൈ.-എസ് യൂനിറ്റ് സമ്മേളനം പൊന്നാനി: 'യുവത്വം നാടുണർത്തുന്നു' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് പൊന്നാനി ഖിളർ പള്ളി യൂനിറ്റ് സമ്മേളനം എസ്.എം.എ ജില്ല ഉപാധ്യക്ഷൻ ഹാജി മുഹമ്മദ് ഖാസിം കോയ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എം. ഹനീഫ അഹ്സനി അധ്യക്ഷത വഹിച്ചു. നൗഫൽ സഅദി കല്ലൂർമ പ്രമേയ പ്രഭാഷണവും അബ്ദുൽ ബാരി സിദ്ദീഖി കടുങ്ങാപുറം ആദർശ പ്രഭാഷണവും നടത്തി. മുൻകാല നേതാക്കളായ മുഹമ്മദ് മുസ്‌ലിയാർ, എം.കെ. ബാവ, യു.ടി. ഹംസ, സി. മുഹമ്മദ്, അബ്ദുൽഖാദർ മുസ്‌ലിയാർ പാറ എന്നിവരെ ആദരിച്ചു. എടപ്പാൾ സോൺ എസ്.വൈ.എസ് പ്രസിഡൻറ് ഇമ്പിച്ചിക്കോയ അൽ ബുഖാരി മൂതൂർ, സർക്കിൾ പ്രസിഡൻറ് സാദിഖ് അഹ്‌സനി, അലി സഅദി എന്നിവർ നേതൃത്വം നൽകി. ഷമീർ വടക്കേപുറം, ശകീർ കോട്ടത്തറ, ഹനീഫ മുസ്‌ലിയാർ പുറത്തൂർ, ബാദുഷ ഫാളിലി, മുഹമ്മദ് ഷാഫി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story