Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:39 AM IST Updated On
date_range 29 Oct 2017 10:39 AM ISTലഹരിക്കെതിരെ പ്രതിരോധ വലയം
text_fieldsbookmark_border
അരീക്കോട്: കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ഉഗ്രപുരത്ത് ശിവദാസൻ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ പ്രതിരോധവലയം തീർത്തു. അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ, എസ്.എൻ.എം.എ.എൽ.പി സ്കൂൾ വിദ്യാർഥികൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ എന്നിവർ മനുഷ്യവലയം തീർക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പൊതുയോഗം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പറമ്പൻ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പാഴത്തിങ്ങൽ മുനീറ അധ്യക്ഷത വഹിച്ചു. മെംബർമാരായ അബൂബക്കർ സിദ്ദിഖ്, എം.പി. ഭാസ്ക്കരൻ, സനാഉല്ല ആലുക്കൽ, രതീഷ്, സ്വാഗതസംഘം ചെയർമാൻ അബ്ദുൽ കരീം ചോല എന്നിവർ സംസാരിച്ചു. ഫോട്ടോ: ലഹരിക്കെതിരെ ഉഗ്രപുരത്ത് നടന്ന പ്രതിരോധ വലയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story