Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:39 AM IST Updated On
date_range 29 Oct 2017 10:39 AM ISTസര്‍ക്കാര്‍ പദ്ധതികളോട് എടവണ്ണ പഞ്ചായത്ത് മുഖംതിരിക്കുന്നു ^സി.പി.എം
text_fieldsbookmark_border
സര്‍ക്കാര്‍ പദ്ധതികളോട് എടവണ്ണ പഞ്ചായത്ത് മുഖംതിരിക്കുന്നു -സി.പി.എം എടവണ്ണ: എടവണ്ണ ഗ്രാമപഞ്ചായത്ത് സംസ്ഥാന സര്‍ക്കാറിെൻറ െലെഫ് പദ്ധതി അട്ടിമറിക്കുന്നതായി സി.പി.എം ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിലെ പല വാര്‍ഡുകളിലും റേഷന്‍ കാര്‍ഡുള്ള അർഹരായ കുടുംബങ്ങള്‍ പോലും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇപ്പോള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിനെതിരെ അപ്പീല്‍ നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും പരാതിയുള്ളവര്‍ക്ക് അപേക്ഷ നൽകാന്‍ താലൂക്ക് കേന്ദ്രങ്ങളില്‍ കഴിഞ്ഞ 24 വരെയായിരുന്നു സമയം. ഈ വിവരം ഭൂരിപക്ഷം ഗുണഭോക്താക്കളും അറിഞ്ഞില്ല. ഇ.എം.എസ് ഭവനപദ്ധതി നടപ്പാക്കാത്ത ഏക പഞ്ചായത്ത് എടവണ്ണയായിരുന്നുവെന്നും സി.പി.എം ആരോപിച്ചു. ഗുണഭോക്താക്കൾക്ക് സമയപരിധി നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടു. പി. സാജിദ് ബാബു അധ്യക്ഷത വഹിച്ചു. പി. ബാലകൃഷ്ണന്‍, പി.പി. അബ്ദുറഹ്മാന്‍, എം. ജാഫര്‍, വി. അര്‍ജുനന്‍, പി. രാമകൃഷ്ണന്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story