Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:39 AM IST Updated On
date_range 29 Oct 2017 10:39 AM ISTവിദ്യാഭ്യാസത്തെ കാവിവത്കരിക്കരുത് ^പി.ഡി.പി
text_fieldsbookmark_border
വിദ്യാഭ്യാസത്തെ കാവിവത്കരിക്കരുത് -പി.ഡി.പി മലപ്പുറം: പി.ഡി.പി ജില്ല സെക്രേട്ടറിയറ്റ് യോഗം സംസ്ഥാന ട്രഷറർ ഇബ്രാഹിം തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ സർക്കാർ ജാഗ്രത പാലിക്കണമെന്നും ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ നടത്താനുള്ള നിർദേശം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുബൈർ സ്വബാഹിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജില്ല പ്രസിഡൻറ് സലാം മൂന്നിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂസുഫ് പാന്ത്ര വിഷയാവതരണം നടത്തി. സക്കീർ പരപ്പനങ്ങാടി, ഹബീബ് കാവന്നൂർ, അബ്ദുൽ ബരിർ ഷാദ്, അനീഷ്കുമാർ പൂക്കോട്ടൂർ, അസീസ് വെളിയേങ്കാട് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ശശി പൂവൻചിന സ്വാഗതവും ട്രഷറർ കെ.സി. അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story