Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:36 AM IST Updated On
date_range 29 Oct 2017 10:36 AM ISTപരപ്പനങ്ങാടി നഗരസഭ സ്തംഭനം നീങ്ങി
text_fieldsbookmark_border
പരപ്പനങ്ങാടി: പ്രതിപക്ഷം സഹകരിച്ചതിനെ തുടർന്ന് . തുടർച്ചയായ മൂന്ന് ഭരണസമിതി യോഗമാണ് പ്രതിപക്ഷ സമരംമൂലം തടസ്സപ്പെട്ടത്. സഭ കൈകൊണ്ട തീരുമാനങ്ങൾ നടപ്പാക്കാതെ പുതിയ തീരുമാനം വേെണ്ടന്നും തങ്ങളുടെ സമരം അവസാനിക്കണമെങ്കിൽ ജനകീയ മുന്നണി ചെയർമാൻ ഉൾെപ്പടെയുള്ളവരുമായി സംസാരിക്കാൻ ഭരണ നേതൃത്വം തയാറാകണമെന്നുമായിരുന്നു പ്രതിപക്ഷത്തിെൻറ ആവശ്യം. കേവല ഭൂരിപക്ഷമില്ലാതെ ഭരണം തുടരുന്ന യു.ഡി.എഫിനെതിരെ തുടക്കത്തിൽ നിഷ്പക്ഷ നിലപാട് പുലർത്തിയ ബി.ജെ.പിയും രംഗത്തുവന്നത് ഭരണനിരയെ പരുങ്ങലിലാക്കിയിരുന്നു. കഴിഞ്ഞകാര്യങ്ങൾ അന്വേഷിക്കുന്നതിന് പകരം നാടിനായി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചുനിൽക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ എച്ച്. ഹനീഫ പറഞ്ഞു. എന്നാൽ, തീരുമാനങ്ങൾ നടപ്പാക്കാൻ കഴിവില്ലാത്ത ഭരണ നേതൃത്വത്തെ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാൻ തുടർച്ചയായ മൂന്ന് സമരങ്ങളിലൂടെ കഴിഞ്ഞതായും എന്നാൽ, ശാശ്വതമായ സഭ സ്തംഭനവും പദ്ധതി നിർവഹണം തടയലും പ്രതിപക്ഷനയമെല്ലന്നും പ്രതിപക്ഷ കക്ഷി നേതാവ് ദേവൻ ആലുങ്ങൽ അറിയിച്ചു. ശനിയാഴ്ച നടന്ന നഗരസഭ യോഗത്തിൽ ചെയർപേഴ്സൻ വി.വി. ജമീല ടീച്ചർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story