Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊലപാതകക്കേസിൽ...

കൊലപാതകക്കേസിൽ ഏഴുവർഷത്തിന് ശേഷം യുവാവിനെ വെറുതെ വിട്ടു

text_fields
bookmark_border
മഞ്ചേരി: യുവാവിനെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഏഴുവർഷത്തിന് ശേഷം വെറുതെ വിട്ടു. പെരുമ്പടപ്പ് ആലുങ്ങൾ അജ്മീർ നഗർ നൂറുദ്ദീ‍​െൻറ മകൻ നൗഫൽ (28) കൊല്ലപ്പെട്ട കേസിൽ പൊന്നാനി പാലപ്പെട്ടി പുതിയിരുത്തി പടിഞ്ഞാറേ പുരക്കൽ അലിക്കുഞ്ഞിനെയാണ് മഞ്ചേരി ജില്ല രണ്ടാം അഡീഷനൽ സെഷൻസ് കോടതി വെറുതെവിട്ടത്. 2010 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം. വെളിയങ്കോട് ബീച്ച് റോഡിന് സമീപത്തെ പറമ്പിലാണ് നൗഫൽ കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് സമീപവാസികളിൽ ചിലർ ഒാടിയെത്തിയപ്പോൾ തലക്കടിയേറ്റ് കിടക്കുന്ന നൗഫലിനെ കാണുകയും ആശുപത്രിയിൽ എത്തിക്കുകയുമാണ് ചെയ്തത്. അലിക്കുഞ്ഞും നൗഫലും തമ്മിൽ രാവിലെ തർക്കവും അടിപിടിയുമുണ്ടായിരുന്നു. സംഭവത്തിൽ ദൃക്സാക്ഷികളില്ല. മൂന്നാം ദിവസം അലിക്കുഞ്ഞ് അറസ്റ്റിലായെങ്കിലും കേസ് തെളിയിക്കാനായില്ല. ഇദ്ദേഹത്തിന് റിമാൻഡ് കാലത്തിനിടയിൽ മാനസിക രോഗത്തിന് ചികിത്സയും നടത്തിയിരുന്നു. സംഭവ സ്ഥലത്തുനിന്ന് വിരലടയാളമോ കൊലപ്പെടുത്താൻ ഉപയോഗിച്ചതായി പറയുന്ന കല്ലിൽ രക്തപ്പാടോ കണ്ടെത്തിയിട്ടില്ലെന്നും സംശയരഹിതമായി കേസ് തെളിയിക്കാനാവാത്തതാണ് പ്രതിയെ വെറുതെ വിടാൻ കാരണമെന്നുമാണ് വിധിയിൽ പറയുന്നത്. കോടതി വിധിയെ തുടർന്ന് ഏഴുവർഷത്തിന് ശേഷമാണ് ഇയാൾ മോചിതനാവുന്നത്. അലിക്കുഞ്ഞിനുവേണ്ടി അഡ്വ. എ.പി. മുഹമ്മദ് ഇസ്മയിൽ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story