Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗദ്ദിക ഈ വർഷം...

ഗദ്ദിക ഈ വർഷം പൊന്നാനിയിൽ

text_fields
bookmark_border
പൊന്നാനി: പട്ടികജാതി-വർഗ വകുപ്പി​െൻറയും കിർത്താഡ്സി‍​െൻറയും ആഭിമുഖ്യത്തിൽ നടത്തുന്ന കലാ-സാംസ്കാരിക പരിപാടിയായ 'ഗദ്ദിക' ഈ വർഷം പൊന്നാനിയിൽ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ വർഷം മുതൽ സംസ്ഥാനത്ത് രണ്ട് സ്ഥലങ്ങളിൽ നടത്താനാണ് സർക്കാർ തീരുമാനം. ഒരെണ്ണം കൊല്ലം ജില്ലയിലാണ് നടത്തുന്നത്. പാരമ്പര്യ മരുന്നുകൾ, കര കൗശല വസ്തുക്കൾ ആദിവാസി വനവിഭവങ്ങൾ, ഭക്ഷണങ്ങൾ തുടങ്ങി നൂറിലധികം വിപണന സ്റ്റാളുകൾ എന്നിവ ഇതി​െൻറ ഭാഗമായി ഉണ്ടാകും. 10 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ എല്ലാ ദിവസവും കലാപരിപാടികൾ പ്രത്യേകം സ്റ്റേജിൽ അരങ്ങേറും. കുറ്റിയറ്റുപോകുന്ന ഗോത്രകലകളോടൊപ്പം വിവിധ തനത് നാടൻ കലാരൂപങ്ങളും മലബാറി​െൻറ തനത് കലകളും അരങ്ങേറും. പൊന്നാനിക്ക് ലഭിക്കുന്ന വലിയ കലാ-സാംസ്കാരിക മേളയായിരിക്കും ഗദ്ദിക. പദ്ധതിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി തിങ്കളാഴ്ച രാവിലെ 9.30ന് പൊന്നാനി ചമ്രവട്ടം ആർ.വി പാലസിൽ ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story