Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോട്ടറി വിൽപനക്കാരനെ...

ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി

text_fields
bookmark_border
തിരൂരങ്ങാടി: ലോട്ടറി നമ്പർ തിരുത്തി വിൽപനക്കാരനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. പന്താരങ്ങാടി സ്വദേശി തൈശ്ശേരി അയ്യപ്പനാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം രാവിലെ 8.30ന് ചെമ്മാട് ടൗണിലായിരുന്നു സംഭവം. കേരള സർക്കാറി​െൻറ കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിലാണ് അവസാനത്തെ ഒറ്റ അക്കം ബ്ലേഡ് വെച്ച് തിരുത്തി തട്ടിപ്പ് നടത്തിയത്. ടിക്കറ്റിലെ അവസാന നമ്പർ എട്ട് എന്നത് സമ്മാനാർഹമായ മൂന്നാക്കി തിരുത്തി ഇയാൾ അയ്യപ്പനെ സമീപിക്കുകയായിരുന്നു. 5000 രൂപയും വിൽപനക്കുണ്ടായിരുന്ന ലോട്ടറി ടിക്കറ്റും അയ്യപ്പൻ ഇയാൾക്ക് കൈമാറി. പണം മാറാൻ ടിക്കറ്റുമായി ഏജൻസിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായതായി ബോധ്യമായത്. ദിവസവും അങ്ങാടികളിൽ ടിക്കറ്റ് വിൽപന നടത്തിയാണ് അയ്യപ്പൻ ജീവിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story