Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ചേരി...

മഞ്ചേരി വ്യാപാ​​രോത്സവത്തിന് ഘോഷയാത്രയോടെ തുടക്കം

text_fields
bookmark_border
മഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരിയിൽ വ്യാപാരോത്സവത്തിന് തുടക്കമായി. പാണ്ടിക്കാട് റോഡ് ജങ്ഷനിൽനിന്ന് തുടങ്ങിയ ഘോഷയാത്രയിൽ വ്യാപാരി പ്രതിനിധികൾ പങ്കെടുത്തു. വൈകീട്ട് ഏഴിന് കച്ചേരിപ്പടി ബസ്സ്റ്റാൻഡിന് സമീപം എലൈറ്റ് മൈതാനത്ത് ഉദ്ഘാടനവും വിവിധ സാംസ്കാരിക പരിപാടികളും നടന്നു. രണ്ടുമാസത്തോളം നീളുന്ന പരിപാടിയിൽ മുഴുവൻ വ്യാപാരികളെയും പങ്കെടുപ്പിക്കുകയും ഉപഭോക്തൃ, വിപണി സൗഹൃദത്തിന് വഴിതുറക്കുകയും ചെയ്യുകയാണ് ലക്ഷ്യം. കസവുകേന്ദ്ര വെഡ്ഡിങ് സ​െൻറർ ഷോപ്പിങ് ഫെസ്റ്റിവൽ, സൂപ്പർ നോവ മൊഞ്ചുള്ള മഞ്ചേരി എന്നിവയാണ് മുഖ്യ പരിപാടികൾ. നിശ്ചിത തുകക്ക് ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാന കൂപ്പണും ഒാരോ സ്ഥാപനത്തിലും അനുയോജ്യമായ രീതിയിൽ ഡിസ്കൗണ്ടും നൽകും. പത്തു ദിവസം കൂടുമ്പോൾ നറുക്കെടുപ്പ് നടത്തും. ബംബർ സമ്മാനമായി ഒരു കാർ, ഒരു ബുള്ളറ്റ്, മൂന്നു സ്കൂട്ടറുകൾ അഞ്ച് എൽ.ഇ.ഡി ടി.വി, പത്ത് വാഷിങ് മെഷീൻ, 50 സ്വർണ നാണയം, 500ൽ പരം പ്രോത്സാഹന സമ്മാനം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഘോഷയാത്രക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് എം.പി.എ. ഹമീദ്കുരിക്കൾ, സെക്രട്ടറി കെ. നിവിൽ ഇബ്രാഹീം, പി. സക്കീർ ഹുസൈൻ, വ്യാപാരോത്സവം ജനറൽ കൺവീനർ കെ.വി. സലീം കാരാട്ട്, ഗദ്ദാഫി കോർമത്ത്, മുഹ്സിൻ, ഇറയത്തൻ അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. പടം... മഞ്ചേരിയിൽ വ്യാപാരോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story