Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലയാള സർവകലാശാല വി.സി:...

മലയാള സർവകലാശാല വി.സി: ഉഷ ടൈറ്റസ് 31ന് ചുമതലയേൽക്കും

text_fields
bookmark_border
തിരൂർ: മലയാള സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് 31ന് ചുമതലയേൽക്കും. നവംബർ ഒന്നിന് നടക്കുന്ന സർവകലാശാലയുടെ സ്ഥാപക ദിനാഘോഷമാകും വൈസ് ചാൻസലർ എന്ന നിലയിൽ ഉഷ ടൈറ്റസി‍​െൻറ ആദ്യ പരിപാടി. എഴുത്തച്ഛൻ സിംപോസിയവും നാലാമത് എഴുത്തച്ഛൻ പ്രഭാഷണവുമാണ് കാമ്പസിൽ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ പത്തിനാണ് ഉദ്ഘാടന പരിപാടി. ഗുജറാത്ത് കേന്ദ്രസർവകലാശാല എമിററ്റസ് പ്രഫസർ ഡോ. ഇ.വി. രാമകൃഷ്ണൻ 'സാഹിത്യചരിത്ര വിജ്ഞാനീയത്തി​െൻറ കാണാപ്പുറങ്ങൾ' വിഷയത്തിൽ എഴുത്തച്ഛൻ സ്മാരക പ്രഭാഷണം നടത്തും. ഡോ. എം. ശ്രീനാഥൻ അധ്യക്ഷത വഹിക്കും. 'എഴുത്തച്ഛനും മലയാള നവോത്ഥാനവും' വിഷയത്തിൽ സിമ്പോസിയവും നടക്കും. പോയട്രി ക്ലബി​െൻറ ആഭിമുഖ്യത്തിൽ എഴുത്തച്ഛൻ കവിതകളുടെ അവതരണം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story