Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:41 AM IST Updated On
date_range 28 Oct 2017 10:41 AM ISTകോതകുറുശ്ശിയിലെ കടകളിൽ മോഷണം; 16,400 രൂപ നഷ്ടമായി
text_fieldsbookmark_border
ഒറ്റപ്പാലം: കോതകുറുശ്ശിയിലെ വ്യാപാരസ്ഥാപങ്ങൾ കേന്ദ്രീകരിച്ചു പരക്കെ മോഷണം. ഏഴ് കടകളാണ് മോഷ്ടവ് കുത്തിത്തുറന്നത്. ഇതിൽ നാല് കടകളിൽനിന്നായി 16,400 രൂപ നഷ്ടപ്പെട്ടതായി വ്യാപാരികൾ പറഞ്ഞു. മൂന്ന് കടകളിൽനിന്ന് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഷട്ടറിെൻറ പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. പലചരക്ക് കടയിൽനിന്ന് മാത്രം 15,500 രൂപ മോഷണം പോയി. പച്ചക്കറിക്കട, രണ്ട് പലചരക്ക് കട എന്നിവിടങ്ങളിൽ നിന്നായി ചെറിയ തുകകളും നഷ്ടമായി. രണ്ട് ബേക്കറി കടകളിലും ഒരു പലചരക്ക് കടയിലുമാണ് മോഷണശ്രമം നടന്നത്. വ്യാപാരികൾ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story