Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:38 AM IST Updated On
date_range 28 Oct 2017 10:38 AM ISTഇതര സംസ്ഥാന തൊഴിലാളി ഇൻഷുറൻസ്; രജിസ്ട്രേഷൻ ഉദ്ഘാടനം ഒന്നിന്
text_fieldsbookmark_border
അരീക്കോട്: ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയിലെ ബയോമെട്രിക് രജിസ്ട്രേഷെൻറ ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പണമില്ലാത്തതിനാൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ആവാസ് പദ്ധതിയെന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ ജോലി ചെയ്യുന്ന എല്ലാ ഇതര സംസ്ഥാനക്കാർക്കും സൗജന്യമായി അംഗങ്ങളാവാം. ഒരു വർഷത്തേക്കാണ് രജിസ്ട്രേഷൻ. ഗ്രാമങ്ങളിൽ തൊഴിൽ വകുപ്പ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. തിരിച്ചറിയിൽ കാർഡ്, ആധാർ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയിലേതെങ്കിലുമൊന്ന് കൊണ്ടുവരണം. ഗുണഭോക്താക്കൾക്ക് ബയോമെട്രിക് കാർഡ് ലഭിക്കും. 18 മുതൽ 60 വരെ പ്രായമായവർക്ക് അംഗങ്ങളാവാം. 15,000 രൂപയുടെ ചികിത്സ ഇൻഷുറൻസാണ് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story