Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:38 AM IST Updated On
date_range 28 Oct 2017 10:38 AM ISTഅറബിഭാഷക്കായി ലാംഗ്വേജ് അക്കാദമി സ്ഥാപിക്കും ^കോടിയേരി
text_fieldsbookmark_border
അറബിഭാഷക്കായി ലാംഗ്വേജ് അക്കാദമി സ്ഥാപിക്കും -കോടിയേരി കൊണ്ടോട്ടി: അറബിഭാഷ പഠിക്കാൻ സംസ്ഥാന സർക്കാർ ലാംഗ്വേജ് അക്കാദമി സ്ഥാപിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുമുന്നണിയുടെ വടക്കൻമേഖല ജനജാഗ്രത യാത്രക്ക് കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച്, അറബ് രാജ്യങ്ങളിൽ തൊഴിലവസരം ഉപയോഗിക്കണമെങ്കിൽ പ്രധാനെപ്പട്ട ഘടകമാണ് അറബിഭാഷ. ഇത് പരിഗണിച്ചാണ് അക്കാദമി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പ്രവാസി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജനുവരിയിൽ അഖിലലോക കേരളസഭ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story